LiveTV

Live

Entertainment

'എന്‍റെ ഭീമന്...സഫലമാകുന്ന ആ സ്വപ്നത്തിന്...പിറന്നാളാശംസകള്‍'; മോഹന്‍ലാലിന് ആശംസ നേര്‍ന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍

'എന്‍റെ ഭീമന്...സഫലമാകുന്ന ആ സ്വപ്നത്തിന്...പിറന്നാളാശംസകള്‍'; മോഹന്‍ലാലിന് ആശംസ നേര്‍ന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍

അറുപതിന്‍റെ ചെറുപ്പത്തിലേക്ക് കടക്കുന്ന സൂപ്പര്‍ താരം മോഹന്‍ലാലിന് ആശംസ നേര്‍ന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ രണ്ടാമൂഴം വീണ്ടും വരുമെന്ന സൂചനകള്‍ നല്‍കിയാണ് ശ്രീകുമാര്‍ മേനോന്‍ ആശംസ നേര്‍ന്നത്. മോഹന്‍ലാല്‍ ചിത്രത്തില്‍ ഭീമനായി വരുമെന്നായിരുന്നു നേരത്തെ പുറത്തുവന്നിരുന്ന വാര്‍ത്തകള്‍. പിന്നീട് തിരക്കഥ നല്‍കുന്നതില്‍ നിന്നും എം.ടി വാസുദേവന്‍ പിന്‍മാറിയതോടെ സിനിമാ നിര്‍മാണം കോടതി കയറി പ്രതിസന്ധിയിലായി. ഈ കേസ് നിലവില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ശ്രീകുമാര്‍ മേനോന്‍ സിനിമ പുറത്തിറങ്ങും എന്ന സൂചന പിറന്നാള്‍ ദിനത്തില്‍ നല്‍കിയത്. ബ്രഹ്മാണ്ഡ ചിത്രമായി ആസൂത്രണം ചെയ്ത രണ്ടാമൂഴം ബി.ആര്‍ ഷെട്ടിയായിരുന്നു നിര്‍മ്മിക്കാമെന്നേറ്റിരുന്നത്. ബി.ആര്‍ ഷെട്ടിക്കെതിരായി യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള തീരുമാനം എടുത്തിരുന്നു. ഈ നീക്കം രണ്ടാമൂഴം സിനിമയെയും ബാധിക്കുമെന്ന ആശങ്ക ആരാധകര്‍ക്കിടയിലുണ്ട്.

ഇതിന് മുമ്പ് മോഹന്‍ലാലും മഞ്ജു വാര്യരും പ്രധാന വേഷങ്ങളിലെത്തിയ ഒടിയന്‍ സംവിധാനം ചെയ്തത് ശ്രീകുമാര്‍ മേനോനായിരുന്നു. വലിയ അവകാശവാദങ്ങളോടെ തിയേറ്ററുകളിലെത്തിയ ഒടിയന്‍ പക്ഷെ നിരാശകരമായ അനുഭവമാണ് ആരാധകര്‍ക്ക് സമ്മാനിച്ചത്.