പൃഥ്വിരാജും സംഘവും നാളെ മടങ്ങിയെത്തും
നാട്ടിലേക്ക് എത്തുന്നത് രണ്ട് മാസത്തിന് ശേഷം

ആടുജീവിതം ചിത്രീകരണത്തിന് പോയി ജോർദാനിൽ കുടുങ്ങിയ സംഘത്തെ 22നു കൊച്ചിയിൽ എത്തിക്കും. പ്രിത്വിരാജ്, ബ്ലസി അടങ്ങുന്ന 58 അംഗ സംഘം ആണ് കൊച്ചിയിൽ എത്തുക. ഡൽഹി വഴിയുള്ള എയർ ഇന്ത്യ വിമാനത്തിൽ ആകും ഇവരുടെ യാത്ര. ആട് ജീവിതം സിനിമയുടെ ചിത്രീകരണത്തിനായി ജോര്‍ദാനില്‍ എത്തിയപ്പോഴാണ് കോവിഡ് 19നെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്.. ഇതേ തുടര്‍ന്നാണ് പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള സിനിമാ സംഘം ജോര്‍ദാനിലെ മരുഭൂമിയില്‍ കുടുങ്ങിയത്. നാളെ എത്തുന്ന സംഘം സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ക്വാറന്റൈനില്‍ ആയിരിക്കും