LiveTV

Live

Entertainment

മലയാളത്തിന്‍റെ ആഘോഷത്തിന് ഇന്ന് അറുപതാം പിറന്നാള്‍

മോഹന്‍ലാലിന്‍റെ ജന്മദിനം ആഘോഷമാക്കി ആരാധകര്‍ ജന്മദിനം ആഘോഷമാക്കി ആരാധകര്‍

മലയാളത്തിന്‍റെ ആഘോഷത്തിന് ഇന്ന് അറുപതാം പിറന്നാള്‍

മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാലിന്‍റെ അറുപതാം ജന്‍മദിനം ആണ് ഇന്ന്. നാലു പതിറ്റാണ്ടിലേറെയായി മലയാളിയുടെ സിനിമാ സ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍.

ചിലപ്പോള്‍ നിങ്ങള്‍ ചിരിപ്പിച്ചു, ചിലത് ചിന്തിപ്പിച്ചു, ചിലതാകട്ടെ ത്രില്ലടിപ്പിടിച്ചു, കണ്ട്, കണ്ണ് നിറച്ച് നിങ്ങളോടൊപ്പമിരുന്ന് ചില നേരം കരഞ്ഞു. ഏതൊക്കെയോ നേരങ്ങളില്‍ ഞങ്ങള്‍ നിങ്ങളെ പ്രേമിച്ചു. അതേ മലയാളത്തിന്‍റെ ആഘോഷമാണ് ലാലേട്ടന്‍. മോഹന്‍ലാല്‍, അഭിനയ കലക്ക് കേരളം നല്‍കിയ വിലപ്പെട്ട സമ്മാനം.

വില്ലൻ സങ്കല്‍പ്പങ്ങളുടെ നെറുകയിൽ ചവിട്ടി ആയിരുന്നു മോഹൻലാൽ മലയാള സിനിമയില്‍ കസേര വലിച്ചിട്ട് ഇരുന്നത്. മഞ്ഞില്‍ വിരിഞ്ഞപൂവ് പുറത്തിറങ്ങുമ്പോല്‍ ലാലിന് പ്രായം 20. പുതുമകൾ നിറഞ്ഞ ആ ചിത്രവും നരേന്ദ്രനും പിന്നെ രചിച്ചത് മലയാള സിനിമയുടെ ചരിത്രം.

മണ്ണാറത്തൊടിയിലെ ജയകൃഷ്ണനും, സേതുമാധവനും, മംഗലശ്ശേരി നീലകണ്ഠനും, സോഫിയെ സ്നേഹിച്ച സോളമനും, നാടോടിക്കാറ്റിലെ ദാസനും, ആടുതോമയും തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത എത്രയോ കഥാപാത്രങ്ങളാണ് മലയാളികളുടെ ബാല്യത്തെയും കൌമാരത്തെയും യൌവനത്തെയും ഉത്സവങ്ങളാക്കി മാറ്റിയത്. സ്വാഭാവികാഭിനയത്തിന്‍റെ പാഠപുസ്തകമെന്തെന്ന് സിനിമയെ സ്നേഹിക്കുന്നവര്‍ അത്ഭുതത്തോടെ കണ്ടു നിന്നു. നാണംകുണങ്ങി ചിരിച്ചും മീശ പിരിച്ചും ലലേട്ടന്‍ നമ്മളിൽ ഒരാളായി മാറിയിട്ട് പതിറ്റാണ്ടുകളായി എന്ന് ഇപ്പോഴും വിശ്വസിക്കാന്‍ പ്രയാസമാണ്.

അഭിനയ ജീവിതത്തില്‍ 4 പതിറ്റാണ്ട് പിന്നിടുമ്പോള്‍ മോഹന്‍ലാല്‍ എന്ന പേര് ഒരു വലിയ ബ്രാന്‍ഡാണ്‌. ബോക്‌സ് ഓഫീസില്‍ റെക്കോഡുകള്‍ സൃഷ്ടിക്കുന്നതും അത് തകര്‍ക്കുന്നതും മലയാള സിനിമ കണ്ട് നിന്നു. 100 കോടി ക്ലബ് എന്ന് മലയാള സിനിമ പറയാനും കേള്‍ക്കാനും തുടങ്ങിയത് മോഹല്‍ലാലിലൂടെ.

വെള്ളിത്തിരയിലെ താരം മാത്രമല്ല, മലയാളിക്ക് മോഹന്‍ലാല്‍, തന്‍റേതെന്ന് അഭിമാനിക്കാന്‍ ചേര്‍ത്ത് നിര്‍ത്താന്‍ കഴിയുന്ന ഒരാളാണ്. ആ അടുപ്പം തലമുറകള്‍ പിന്നിട്ട് വലുതായിക്കൊണ്ടേയിരിക്കുന്നു. ജീവന്‍ തുടിക്കുന്ന കഥാപാത്രങ്ങളിലൂടെ ആ വിസ്മയം വീണ്ടും വീണ്ടും കാണാന് ഇനിയും ഞങ്ങള്‍ കാത്തിരിക്കുന്നത്.

ഈ ലോക്ക്ഡൌണ്‍ കാലത്തും പ്രിയതാരത്തിന്‍റെ ജന്മദിനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകരും സുഹൃത്തുക്കളും. അംഗീകാരങ്ങളെ അലങ്കാരങ്ങളാക്കാത്ത വ്യക്തിത്വം.. അന്നും ഇന്നും മലയാളികള്‍ക്ക് മോഹന്‍ലാല്‍ ലാലേട്ടനാണ്.. അതുകൊണ്ടാകാം.. മറ്റാരെക്കാളും അദ്ദേഹത്തിന്റെ ചെറിയ ആഘോഷങ്ങള്‍ പോലും ഉത്സവങ്ങളാകുന്നത്

ആരാധകര്‍ക്ക് പിറന്നാള്‍ മധുരമായി ജീത്തു ജോസഫിനൊപ്പം ദൃശ്യത്തിന്‍റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചുകഴിഞ്ഞു ലാലേട്ടന്‍.. പിറന്നാള്‍ ദിനത്തില്‍ ചെന്നൈയിലെ വീട്ടില്‍ ഭാര്യക്കും മക്കള്‍ക്കുമൊപ്പമാണ് മോഹന്‍ലാല്‍ ഉള്ളത്..

പിറന്നാള്‍ സമ്മാനം; വരുന്നു ദൃശ്യത്തിന് രണ്ടാം ഭാഗം
Also Read

പിറന്നാള്‍ സമ്മാനം; വരുന്നു ദൃശ്യത്തിന് രണ്ടാം ഭാഗം