LiveTV

Live

Entertainment

'എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമയിലെ പ്രിയ കഥാപാത്രമാണത്'; മോഹന്‍ലാലിന് ആശംസ നേര്‍ന്ന് ദുല്‍ഖര്‍

'എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമയിലെ പ്രിയ കഥാപാത്രമാണത്'; മോഹന്‍ലാലിന് ആശംസ നേര്‍ന്ന് ദുല്‍ഖര്‍

മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനത്തില്‍ താരത്തിന്‍റെ സിനിമകളില്‍ പ്രിയപ്പെട്ടത് പങ്കുവെച്ച് നടന്‍ ദുല്‍ഖര്‍ സല്‍‍‍മാന്‍. 1986-ൽ പി പത്മരാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സോളമന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ പ്രിയ കഥാപാത്രമായി ഓര്‍ക്കുന്നത്. മോഹന്‍ലാലും ശാരിയുമാണ് ചിത്രത്തില്‍ നായികാനായകന്‍മാരായി അഭിനയിച്ചത്. മോഹന്‍ലാലിന്‍റെ സിനിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട സിനിമയെന്നാണ് നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളെയും അതിലെ നായകന്‍ സോളമനെയും ദുല്‍ഖര്‍ വിശേഷിപ്പിച്ചത്.

ദുല്‍ഖര്‍ സല്‍മാന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

'സോളമന്‍, രണ്ടാമത്തെ ഹോണ്‍ കേള്‍ക്കുമ്പോള്‍ ഇറങ്ങി വരാം എന്ന് പറഞ്ഞിട്ട്?' അസംഖ്യം വേഷങ്ങള്‍ അവതരിപ്പിച്ചതില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമയിലെ പ്രിയ കഥാപാത്രം. നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട ലാലേട്ടന് പിറന്നാള്‍ ആശംസകള്‍. സ്നേഹം മാത്രം.