LiveTV

Live

Entertainment

'ഞങ്ങളുടെ കോമരം ഭീമിന് ആശംസകൾ'; ജൂനിയർ എൻ.ടി.ആറിന് ആശംസ നേര്‍ന്ന് രാജമൗലി

'ഞങ്ങളുടെ കോമരം ഭീമിന് ആശംസകൾ'; ജൂനിയർ എൻ.ടി.ആറിന് ആശംസ നേര്‍ന്ന് രാജമൗലി

തെലുഗ് സൂപ്പർ സ്റ്റാർ ജൂനിയർ എൻ.ടി.ആറിന് ജന്മദിനാശംസ അറിയിച്ച് സംവിധായകൻ രാജമൗലിയും അണിയറക്കാരും. ആർ.ആർ.ആർ ടീമിന്‍റെ പിറന്നാൾ സമ്മാനവും ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ ജൂനിയർ എൻ.ടി.ആറാണ് ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'ആര്‍.ആര്‍.ആര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പൂർണ രൂപം 'രുധിരം രണം രൗദ്രം' എന്നാണ്.

'ഞങ്ങളുടെ കോമരം ഭീമിന് ആശംസകൾ' എന്ന ആശംസയാണ് അണിയറക്കാർ പങ്കുവെച്ചിരിക്കുന്നത്. താങ്കളുടെ ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലുമുള്ള എനർജിയാണ് ടീമിനെ ആഹ്ലാദകരമാക്കി നിർത്തുന്നതെന്നും അണിയറപ്രവർത്തകർ ആശംസയ്ക്കൊപ്പം കുറിച്ചിരിക്കുന്നു. എൻ.ടി.ആറുമായി ചേർന്ന് ഞങ്ങളൊരുക്കിയ കാര്യം പുറത്ത് വിടാനായി ഇനിയും ഞങ്ങൾക്ക് കാത്തിരിക്കാൻ വയ്യ എന്നും കുറിച്ചിരിക്കുന്നു.

നേരത്തെ കോവിഡ് കാരണം എൻ.ടി.ആറിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററോ ടീസറോ പുറത്തുവിടാന്‍ സാധിക്കാത്തതില്‍ അണിയറ പ്രവര്‍ത്തകര്‍ ക്ഷമ ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പും പുറത്തുവിടുകയുണ്ടായി. സാമൂഹിക അകലവും നിയന്ത്രണങ്ങളും കാരണമാണ് പോസ്റ്ററോ ടീസറോ പുറത്തുവിടാന്‍ സാധിക്കാത്തതെന്ന് ആര്‍.ആര്‍.ആര്‍ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.