LiveTV

Live

Entertainment

അവസാന കുടിയേറ്റ തൊഴിലാളിക്കും വീടണയാനുള്ള സൗകര്യമൊരുക്കുമെന്ന് സോനു സൂദ്

ഉത്തര്‍പ്രദേശ് സര്‍ക്കാറില്‍ നിന്ന് അനുമതി ലഭിച്ചതിന് പിന്നാലെ കുടിയേറ്റ തൊഴിലാളികള്‍ക്ക് ബസ് സൗകര്യം നടന്‍ ഏര്‍പ്പെടുത്തിയിരുന്നു.

അവസാന കുടിയേറ്റ തൊഴിലാളിക്കും വീടണയാനുള്ള സൗകര്യമൊരുക്കുമെന്ന് സോനു സൂദ്

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള കുടിയേറ്റ തൊഴിലാളികളുടെ പലായനത്തില്‍ അതീവ ദു:ഖിതനെന്ന് ബോളിവുഡ് നടന്‍ സോനു സൂദ്. വീടണയാന്‍ പ്രയാസപ്പെടുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കെല്ലാം സൗകര്യം ചെയ്തുകൊടുക്കുമെന്നും നടന്‍ വ്യക്തമാക്കി. നേരത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാറില്‍ നിന്ന് അനുമതി ലഭിച്ചതിന് പിന്നാലെ കുടിയേറ്റ തൊഴിലാളികള്‍ക്ക് ബസ് സൗകര്യം നടന്‍ ഏര്‍പ്പെടുത്തിയിരുന്നു.

രാജ്യം ലോക്ക്ഡൗണിലൂടെ കടന്നുപോവുമ്പോൾ നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ വിഷമിക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥയിൽ തനിക്ക് വേദനയുണ്ടെന്നും അവർക്ക് ഗതാഗതം ക്രമീകരിക്കുന്നതിന് താൻ ആവുന്നതെല്ലാം ചെയ്യുമെന്നും സോനു പറയുന്നു. അവസാനത്തെ തൊഴിലാളിയും അവരുടെ വീടിന്റെ സുരക്ഷിതത്വത്തിലേക്ക് തിരിച്ചെത്തും വരെ സർവീസുകൾ തുടരുമെന്നും താരം വ്യക്തമാക്കി.

നേരത്തെ കര്‍ണാടക, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിലേക്കും നടന്‍ ബസ് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. നിരവധി തൊഴിലാളികളാണ് ബസ് സൗകര്യം ഉപയോഗപ്പെടുത്തിയിരുന്നത്. കുടിയേറ്റ തൊഴിലാളികളുമായി ബസ് പുറപ്പെട്ടപ്പോള്‍ യാത്രയയക്കാനായി നടനും എത്തിയിരുന്നു. നേരത്തെ മുംബൈ, പഞ്ചാബ് എന്നിവിടങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 1,500 പിപിഇ കിറ്റുകള്‍ നല്‍കിയും സോനു സൂദ് ശ്രദ്ധേയനായിരുന്നു.