റംസാന് സ്പെഷ്യല്‍ ആല്‍ബം ശ്രദ്ധേയമാകുന്നു
ഖവാലി സൂഫി സംഗീതത്തിലൂടെ പ്രശസ്തനായ സിയ ഉള്‍ഹഖ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

റംസാന് സ്പെഷ്യല്‍ ആല്‍ബം ശ്രദ്ധേയമാകുന്നു. അവനിയര്‍ ടെക്നോളജീസ് നിര്‍മ്മിച്ച് ഗോപിസുന്ദര്‍, ആഷിക്ക് അബു എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെ ഇന്നലെ പുറത്തിറക്കിയ റംസാന് എന്ന ഗാനമാണ് സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമില്‍ ശ്രദ്ധേയമാകുന്നുത്. ഖവാലി സൂഫി സംഗീതത്തിലൂടെ പ്രശസ്തനായ സിയ ഉള്‍ഹഖ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഫൗസിയ അബൂബക്കര്‍ വരികളെഴുതി സിബു സുകുമാരന്‍ ( കുബാരീസ് ) സംഗീതം നല്കിയ ആല്‍ബം നിര്‍മ്മിച്ചിരിക്കുന്ന് അവനിയര്‍ ടെക്നോളജീസ് ആണ്.