LiveTV

Live

Entertainment

മഞ്ജുവായും ശൈലജ ടീച്ചറായും പൂജ; ടിക് ടോക് പഠിപ്പിച്ചത് മുത്തശ്ശി

നടി മഞ്ജു വാര്യരുടെ അഭിനന്ദനം പൂജയെ തേടിയെത്തി.

മഞ്ജുവായും ശൈലജ ടീച്ചറായും പൂജ; ടിക് ടോക് പഠിപ്പിച്ചത് മുത്തശ്ശി

ലോക്ക് ഡൌണ്‍ കാലത്തെ വിരസതയകറ്റാന്‍ പല വഴികളാണ് നമ്മള്‍ തേടുന്നത്. അത്തരത്തില്‍ ടിക്ക് ടോക്കില്‍ താരമായ ഒരു പെണ്‍കുട്ടിയുണ്ട് തൃശൂരില്‍. കടവല്ലൂര്‍ സ്വദേശി പൂജ മേനോനാണ് ആ മിടുക്കി.

എട്ട് വയസ്സുകാരി പൂജ മേനോന്‍. ചലച്ചിത്ര താരം മഞ്ജു വാര്യരുടെ വ്യത്യസ്ത കഥാപത്രങ്ങളാണ് കൂടുതലും അനുകരിക്കുന്നത്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലടക്കം പൂജ വൈറലാണ്. മുത്തശ്ശി ഷൈലജയാണ് ടിക്ക് ടോക്കില്‍ വീഡിയോ എടുക്കാന്‍ പൂജയെ പഠിപ്പിച്ചത്. വീഡിയോ ഷൂട്ട് ചെയ്യുന്നതും മുത്തശ്ശി തന്നെ.

ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറേയും അനുകരിച്ചിട്ടുണ്ട് പൂജ. വീഡിയോകള്‍ വൈറലായതോടെ നടി മഞ്ജു വാര്യരുടെ അഭിനന്ദനം പൂജയെ തേടിയെത്തി. ജയേഷ് മേനോന്‍, പൂര്‍ണിമ ദമ്പതികളുടെ മൂത്ത മകളാണ് പൂജ. കുന്നംകുളം എക്സല്‍ പബ്ലിക് സ്കൂളില്‍ മൂന്നാം ക്ലാസിലാണ് പഠനം.