LiveTV

Live

Entertainment

വരുമാനമില്ല, അഭിനേതാവ് തൂങ്ങി മരിച്ചു; കോവിഡെന്ന് കരുതി സഹായിക്കാതെ അയല്‍ക്കാര്‍

അഭിനയിച്ച ഷോകളുടെ പ്രതിഫലം ലഭിക്കാതെ വന്നതോടെ വായ്പകളുടെ തിരിച്ചടവും വാടകയും മുടങ്ങിയിരുന്നു...

വരുമാനമില്ല, അഭിനേതാവ് തൂങ്ങി മരിച്ചു; കോവിഡെന്ന് കരുതി സഹായിക്കാതെ അയല്‍ക്കാര്‍

ആദത് സേ മജ്ബൂര്‍, കുല്‍ദീപക് തുടങ്ങിയ ടി.വി ഷോകളിലൂടെ ശ്രദ്ധേയനായ മന്‍മീത് ഗ്രേവാള്‍(32) തൂങ്ങി മരിച്ച നിലയില്‍. വെള്ളിയാഴ്ച്ച നവി മുംബൈയിലെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിലാണ് മന്‍മീതിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രയാസത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

മന്‍മീതും ഭാര്യ രവീന്ദ്ര കൗറുമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. ഭാര്യ രാത്രി 9.30ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മന്‍മീത് കിടപ്പുമുറിയിലേക്ക് പോവുകയായിരുന്നു. മുറിയില്‍ കയറി മന്‍മീത് കതകടച്ചു. മുറിയില്‍ നിന്നും കസേര വീഴുന്ന ശബ്ദം കേട്ടാണ് ഭാര്യ ഓടിയെത്തിയത്. സഹായത്തിനായി അയല്‍ക്കാരെ വിളിച്ചെങ്കിലും മന്‍മീതിന് കോവിഡാണെന്ന ഭീതിയില്‍ ആരും സഹായത്തിന് തയ്യാറായില്ലെന്ന് മന്‍മീതിന്റെ സുഹൃത്ത് മന്‍ജിത് സിംഗ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

ലോക്ഡൗണിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രയാസങ്ങളിലായിരുന്നു മന്‍മീതെന്ന് സൂചനയുണ്ട്. പ്രതിഫലം ലഭിക്കാത്തതിനെ തുടര്‍ന്ന് ബാങ്ക് വായ്പകളുടെ തിരിച്ചടവും മുടങ്ങിയിരുന്നു. വാടകയായ 8500 രൂപ പോലും നല്‍കാനാകാതെ വന്നതോടെ മന്‍മീത് കൂടുതല്‍ സമ്മര്‍ദത്തിലായെന്നും സൂചനയുണ്ട്. മന്‍മീതും രവീന്ദ്ര കൗറും തമ്മിലുള്ള വിവാഹം കഴിഞ്ഞ ഏതാനും മാസങ്ങളാകുന്നതേയുള്ളൂ.