LiveTV

Live

Entertainment

'തര്‍ക്കങ്ങളും വിലക്കുകളും എന്തിനാണ്?, സിനിമ നിലനില്‍ക്കുക എന്നതാണ് പ്രധാനം; ഓണ്‍ലൈന്‍ റിലീസ് വിവാദത്തില്‍ ആഷിഖ് അബു

'തര്‍ക്കങ്ങളും വിലക്കുകളും എന്തിനാണ്?, സിനിമ നിലനില്‍ക്കുക എന്നതാണ് പ്രധാനം; ഓണ്‍ലൈന്‍ റിലീസ് വിവാദത്തില്‍ ആഷിഖ് അബു

ജയസൂര്യ നായകനായ സൂഫിയും സുജാതയും എന്ന സിനിമയുടെ ഓണ്‍ലൈന്‍ റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബു. തര്‍ക്കങ്ങളും വിലക്കുകളും അനാവശ്യമാണെന്നും വിട്ടുവീഴ്ച്ചകള്‍ക്കും സമരസപ്പെടലുകള്‍ക്കും വിധേയരായേ പറ്റുവെന്നും, സിനിമ നിലനില്‍ക്കുക എന്നതാണ് പ്രധാനമെന്നും ആഷിഖ് അബു അഴിമുഖം ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഒന്ന് മറ്റൊന്നിനെ തകര്‍ക്കുമെന്ന ഫോര്‍മുല തെറ്റാണെന്നും മറ്റൊന്നു വന്നാല്‍ രണ്ടും നന്നാകുമെന്ന വാദത്തില്‍ നമുക്ക് നില്‍ക്കാമെന്നും ആഷിഖ് അബു പറഞ്ഞു. ടെലിവിഷന്‍ വന്നതിന് ശേഷം തിയേറ്ററില്‍ പോകുന്നത് നിര്‍ത്തിയോയെന്നും, മുന്‍പ് കണ്ടിരുന്നതിനേക്കാള്‍ കൂടുതല്‍ വീഡിയോ കണ്ടന്‍റുകള്‍ നമ്മളിപ്പോള്‍ കാണുന്നില്ലേയെന്നും ആഷിഖ് അബു ചോദിച്ചു. പ്രതിസന്ധി വന്നപ്പോള്‍ മനസ്സില്‍ സ്വാഭാവികമായ അരക്ഷിതാവസ്ഥയിലെ വാദപ്രതിവാദങ്ങളാണ് ഇപ്പോള്‍ ഉയരുന്നതെന്നും വൈകാരികമായ പ്രതികരണങ്ങളാണ് വരുന്നതെന്നും ആഷിഖ് പറഞ്ഞു. വലിയ സിനിമകള്‍ ആളുകള്‍ തിയേറ്ററുകളില്‍ പോയി തന്നെ കാണുമെന്നും ചെറിയ സിനിമകള്‍ അവര്‍ക്ക് ഇഷ്ടമുള്ള പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യട്ടെയെന്നും ആഷിഖ് മറുപടി നല്‍കി.

'സിനിമകള്‍ ഓണ്‍ലൈന്‍ റിലീസ് ചെയ്താല്‍ തിയേറ്ററുക്കാരുടെ  ശമ്പളവും, ജീവിതവും എന്താകും?'
Also Read

'സിനിമകള്‍ ഓണ്‍ലൈന്‍ റിലീസ് ചെയ്താല്‍ തിയേറ്ററുക്കാരുടെ ശമ്പളവും, ജീവിതവും എന്താകും?'

ജയസൂര്യ നായകനായ സൂഫിയും സുജാതയും ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശിപ്പിക്കുന്ന കാര്യം അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. ഇത് സംബന്ധിച്ച് നിര്‍മാതാവ് വിജയ് ബാബു പ്രതികരിക്കുകയും ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആമസോണ്‍ വഴിയുള്ള റിലീസ് ഇത് പോലെയുള്ള ചെറിയ ബജറ്റ് ചിത്രങ്ങള്‍ക്ക് ആശ്വാസമാണെന്നും കൊറോണ കഴിഞ്ഞാല്‍ നിരവധി സിനിമകളാണ് പുറത്തിറങ്ങാന്‍ കാത്തിരിക്കുന്നതെന്നും അതിനിടയില്‍ തിയേറ്ററുകളില്‍ നിയന്ത്രണം കൂടി വരുന്നതോടെ വലിയ വിജയം പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നും വിജയ് ബാബു പറഞ്ഞു. ആമസോണ്‍ പ്രൈം വഴിയുള്ള വരുമാനം ചെറിയ രീതിയില്ലെങ്കിലും സൂഫിയും സുജാതയും എന്ന സിനിമക്ക് ലാഭകരമാണെന്നും വിജയ് ബാബു പറഞ്ഞു.

അതെ സമയം നിര്‍മാതാവ് വിജയ് ബാബുവിനും നടന്‍ ജയസൂര്യക്കുമെതിരെ എക്സിബിറ്റേഴ്സ് ഫെഡറേഷനും തിയേറ്റര്‍ ഉടകളുടെ സംഘടനയായ ഫിയോക്കും രംഗത്തുവന്നിട്ടുണ്ട്. വിജയ് ബാബുവിന്‍റെ സിനിമകള്‍ കൊറോണ കഴിഞ്ഞാല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് സംഘടനാ തീരുമാനം.

'ജീവിതം വീണ്ടെടുത്തിട്ടു പോരെ സിനിമ, എവിടെ, ഏത് സിനിമ പ്രദര്‍ശിപ്പിക്കണമെന്ന് നിർമാതാക്കളും തിയേറ്റേഴ്സും തീരുമാനിക്കട്ടെ'; ലിജോ ജോസ് പെല്ലിശ്ശേരി
Also Read

'ജീവിതം വീണ്ടെടുത്തിട്ടു പോരെ സിനിമ, എവിടെ, ഏത് സിനിമ പ്രദര്‍ശിപ്പിക്കണമെന്ന് നിർമാതാക്കളും തിയേറ്റേഴ്സും തീരുമാനിക്കട്ടെ'; ലിജോ ജോസ് പെല്ലിശ്ശേരി