LiveTV

Live

Entertainment

ആടുജീവിതം ചിത്രീകരണം ജോര്‍ദാനില്‍ പൂര്‍ത്തിയായി; സിനിമ പോലെ ചിത്രീകരണമെന്ന് ആരാധകര്‍; പാക്ക് അപ്പ് ഫോട്ടോ വൈറല്‍

ആടുജീവിതം ചിത്രീകരണം ജോര്‍ദാനില്‍ പൂര്‍ത്തിയായി; സിനിമ പോലെ ചിത്രീകരണമെന്ന് ആരാധകര്‍; പാക്ക് അപ്പ് ഫോട്ടോ വൈറല്‍

ബെന്യാമിന്‍റെ ആടുജീവിതം എന്ന പുസ്തകത്തെ അധികരിച്ച് ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം ചിത്രീകരണം കോവിഡ് പ്രതിസന്ധിയിലും ജോര്‍ഡാനില്‍ പൂര്‍ത്തിയായി. ചിത്രത്തിന്‍റെ പാക്ക് അപ്പ് കഴിഞ്ഞതിന് ശേഷമുള്ള ഫിഷ് ഐ ചിത്രം നടന്‍ പൃഥിരാജ് ഫേസ്ബുക്കില്‍ പങ്കുവെച്ചു. സിനിമയുടെ ജോര്‍ദാന്‍ ഷെഡ്യൂളിലെ അണിയറ പ്രവര്‍ത്തകര്‍ എല്ലാവരും തന്നെ അണിനിരന്ന പാക്ക് അപ്പ് ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

സിനിമയിലെ മരുഭൂമിയില്‍ നിന്നുള്ള നിര്‍ണായക രംഗങ്ങളാണ് ജോര്‍ദാനിലെ വാദിറാമില്‍ പൂര്‍ത്തിയായത്. ചിത്രത്തിന് വേണ്ടി മൂന്ന് മാസം സിനിമകളെല്ലാം ഉപേക്ഷിച്ച് പൃഥിരാജ് മെലിഞ്ഞിരുന്നു. ജോര്‍ദാനില്‍ ചിത്രീകരണം ആരംഭിച്ചയുടനെയാണ് കോവിഡ് ഭീഷണി ആരംഭിച്ചതും പ്രതിസന്ധി തുടങ്ങുന്നതും. ഇതിനിടയില്‍ ചിത്രത്തില്‍ അഭിനയിക്കേണ്ട ഒമാനി താരം ക്വാറന്‍റൈനിലായതും ചിത്രീകരണത്തില്‍ പ്രശ്നം സൃഷ്ടിച്ചു.

‘ആടുജീവിതം’ സെറ്റിൽ യേശുക്രിസ്തു! വൈറലായി ജോര്‍ദാനില്‍ നിന്നുള്ള ചിത്രങ്ങള്‍
Also Read

‘ആടുജീവിതം’ സെറ്റിൽ യേശുക്രിസ്തു! വൈറലായി ജോര്‍ദാനില്‍ നിന്നുള്ള ചിത്രങ്ങള്‍

വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്‍റെ കഥയാണ്‌ ആടുജീവിതം. 2009-ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിനുള്ള പുരസ്കാരവും 2015-ലെ പത്മപ്രഭാ പുരസ്കാരവും നോവലിന് ലഭിച്ചിട്ടുണ്ട്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, അറബി ഭാഷകളിലേക്കും ആടുജീവിതം പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

നീണ്ട ഇടവേളക്ക് ശേഷം എ.ആര്‍ റഹ്‍മാന്‍ സംഗീതം നല്‍കുന്ന മലയാളം ചിത്രം എന്ന പ്രത്യേകത ആടുജീവിതത്തിനുണ്ട്. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുക.