LiveTV

Live

Entertainment

'കൊറോണ 'പോസിറ്റീവ്' ആണ്... നമ്മളും'; കോവിഡ് പോരാളികള്‍ക്ക് ആദരവുമായി സംഗീത ആല്‍ബം

'കൊറോണ 'പോസിറ്റീവ്' ആണ്... നമ്മളും'; കോവിഡ് പോരാളികള്‍ക്ക് ആദരവുമായി സംഗീത ആല്‍ബം

കോവിഡിനെ തടയിടാന്‍ സംസ്ഥാനത്തെങ്ങും സ്വയം സമര്‍പ്പിതരായി പോരാട്ടം തുടരുന്ന എല്ലാ പോരാളികള്‍ക്കും സമര്‍പ്പണമായി സംഗീത ആല്‍ബം പുറത്തിറങ്ങി. 'കൊറോണ പോസിറ്റീവ് ആണ്... നമ്മളും' എന്ന പേരില്‍ പുറത്തിറങ്ങിയ സംഗീത ആല്‍ബത്തില്‍ പൊലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ മുതല്‍ കോവിഡ് വ്യാപനത്തിന് തടയിടാന്‍ സ്വയം ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്ക് വരെ ആദരവായിട്ടാണ് ഗാനം ഒരുക്കിയിട്ടുള്ളത്. അംജദ് അലി എഴുതി പാടി കമ്പോസ് ചെയ്ത ആല്‍ബത്തില്‍ കേരളത്തിന്‍റെ അതീജീവന ഗാഥയും വരച്ചുകാട്ടുന്നു. ഛായാഗ്രഹണം സാബിത്ത്. ഡ്രംസ്- രാജേഷ് സലീം.