LiveTV

Live

Entertainment

താഴ്‍വരകള്‍ പച്ചയാകും; സംഗീത ആല്‍ബവുമായി സമീര്‍ ബിന്‍സിയും ഇമാം മജ്ബൂറും

താഴ്‍വരകള്‍ പച്ചയാകും;  സംഗീത ആല്‍ബവുമായി സമീര്‍ ബിന്‍സിയും ഇമാം മജ്ബൂറും

ഫലസ്തീനിയന്‍ കവി മഹ്‍മൂദ് ദര്‍വീശിന്‍റെ കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം 'താഴ്‍വരകള്‍ പച്ചയാകും' സംഗീത ആല്‍ബം പുറത്തിറങ്ങി. സൂഫി ഗായകരായ സമീര്‍ ബിന്‍സിയം ഇമാം മജ്‍ബൂറും ആലപിച്ച ഗാനം ഗായിക രശ്മി സതീഷാണ് ഓണ്‍ലൈന്‍ വഴി റിലീസ് ചെയ്തത്. നിസാം പാരിയാണ് ആല്‍ബം സംവിധാനം നിര്‍വ്വഹിച്ചത്. ജമീല്‍ അഹമ്മദാണ് മഹ്‍മൂദ് ദര്‍വീശിന്‍റെ കവിത മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്. നാലര മിനുറ്റ് ദൈര്‍ഘ്യമുള്ള ഗാനത്തിന് സംഗീതം നിര്‍വ്വഹിച്ചത് മുഹമ്മദ് അക്ബര്‍ ആണ്. വിന്‍ഡോ സീറ്റ് സ്റ്റോറീസിന്‍റെ ബാനറിന്‍റെ ഐ സ്റ്റുഡിയോയുമായി സഹകരിച്ചാണ് ആല്‍ബം ചിത്രീകരിച്ചിരിക്കുന്നത്. ഷാന്‍ മുഹമ്മദാണ് ആല്‍ബത്തിന്‍റെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഷഫീഖ് കൊടിഞ്ഞിയാണ് ഛായാഗ്രഹണം. സന്ദീപ്- സഹ സംവിധാനം.