LiveTV

Live

Entertainment

'ഈ കൊറോണക്കാലത്ത് ഷൈലജ ടീച്ചറോളം ഇഷ്ടം തോന്നിയ ഒരാൾ'; ശശി തരൂരിനെ അഭിനന്ദിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്

'ഈ കൊറോണക്കാലത്ത് ഷൈലജ ടീച്ചറോളം ഇഷ്ടം തോന്നിയ ഒരാൾ'; ശശി തരൂരിനെ അഭിനന്ദിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്

കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന് അഭിനന്ദനവുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ആരോഗ്യ മന്ത്രി ശൈലജ ടീച്ചറെ റോക്ക്സ്റ്റാര്‍ എന്ന് വിശേഷിപ്പിച്ച് ബ്രീട്ടീഷ് മാധ്യമമായ ഗാര്‍ഡിയന്‍ പ്രസിദ്ധീകരിച്ച ലേഖനം തിരുവനന്തപുരം എം.പി ശശി തരൂര്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇതിന്‍റെ സ്ക്രീന്‍ ഷോട്ട് ഫേസ്ബുക്കില്‍ പങ്കുവെച്ചു കൊണ്ടാണ് മിഥുന്‍ മാനുവല്‍ ശശി തരൂരിനെ പ്രശംസിച്ചത്. 'വെറും രാഷ്ട്രീയക്കാരനും സ്റ്റേറ്റ്സ്മാനും തമ്മിലുള്ള വ്യത്യാസം.. !! ഈ കൊറോണക്കാലത്ത് ഷൈലജ ടീച്ചറോളം തന്നെ ഇഷ്ടം തോന്നിയ ഒരാൾ.. !! ശ്രീ ശശി തരൂർ.. !!'; എന്നാണ് മിഥുന്‍ മാനുവല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

സിനിമാ താരം മാല പാര്‍വതിയും ശശി തരൂരിനെ അഭിനന്ദിച്ച് രംഗത്തുവന്നിരുന്നു. തരൂരിനെ പോലെ ബുദ്ധിയും, കരുണയും, മനുഷ്യത്വവുമുള്ളവർ, കോൺഗ്രസിന്‍റെ നേതൃത്വം ഏറ്റെടുത്തെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നുവെന്ന് നടി ഫേസ്ബുക്കില്‍ കുറിച്ചു.

ശശി തരൂർ.. അഭിമാനമാണ് താങ്കൾ! രാഷ്ട്രീയം മാത്രം കളിക്കുന്ന പലരിൽ നിന്നും വ്യത്യസ്തനാണ് നിങ്ങള്‍
Also Read

ശശി തരൂർ.. അഭിമാനമാണ് താങ്കൾ! രാഷ്ട്രീയം മാത്രം കളിക്കുന്ന പലരിൽ നിന്നും വ്യത്യസ്തനാണ് നിങ്ങള്‍