LiveTV

Live

Entertainment

ആമസോണ്‍ പ്രൈമില്‍ റിലീസിനൊരുങ്ങി ജയസൂര്യ ചിത്രം

തിയേറ്ററുകള്‍ അനിശ്ചിതമായി അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം

ആമസോണ്‍ പ്രൈമില്‍ റിലീസിനൊരുങ്ങി ജയസൂര്യ ചിത്രം

മലയാളത്തില്‍ നിന്ന് ആദ്യമായി ഡിജിറ്റല്‍ റിലീസിനൊരുങ്ങി ജയസൂര്യ ചിത്രം സൂഫിയും സുജാതയും. തിയേറ്ററുകള്‍ അനിശ്ചിതമായി അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. നടന്‍ വിജയ് ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസിന്‍റെ ബാനറില്‍ നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത ജയസൂര്യ ചിത്രമാണ് മലയാളത്തില്‍ നിന്നും ആദ്യമായി ഡിജിറ്റല്‍ റിലീസിനെത്തുന്നത്.

തിയറ്ററുകള്‍ എന്ന് തുറക്കാനാകുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ മാര്‍ച്ച്, ഏപ്രില്‍,മേയ് റിലീസുകളായി പ്ലാന്‍ ചെയ്തിരുന്ന സിനിമകളാണ് വിവിധ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ വഴി റിലീസ് ചെയ്യുക. അദിതി റാവു ഹൈദരിയാണ് ചിത്രത്തിലെ നായിക. ജയസൂര്യയാണ് ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. ചിത്രത്തിന്‍റെ പോസ്റ്റ്പ്രൊഡക്ഷന്‍ ജോലികള്‍ പുനരാരംഭിച്ചിട്ടുണ്ട്.