LiveTV

Live

Entertainment

ഈ സിനിമകള്‍ ഇനി തിയേറ്ററുകളിലെത്തില്ല, ഇന്‍റര്‍നെറ്റില്‍ കാണാം!

ഈ സിനിമകള്‍ ഇനി തിയേറ്ററുകളിലെത്തില്ല, ഇന്‍റര്‍നെറ്റില്‍ കാണാം!

കോവിഡ് 19 ലോകത്താകമാനം പടര്‍ന്ന സാഹചര്യത്തില്‍ പ്രതിസന്ധിയിലായ വ്യവസായങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് സിനിമ, തിയേറ്റര്‍ അനുബന്ധ വ്യവസായങ്ങള്‍. കോവിഡിന് മുമ്പ് തന്നെ തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന, വിജയകരമായി പ്രദര്‍ശിപ്പിച്ച, തിയേറ്ററുകള്‍ പ്രതീക്ഷിച്ച നിരവധി ചിത്രങ്ങളാണ് ഇതിനോടകം എവിടെയും പ്രദര്‍ശിപ്പിക്കാനാവാതെ പ്രതിസന്ധിയില്‍പ്പെട്ടിരിക്കുന്നത്. രാജ്യത്തിനകത്തും കേരളത്തിലും സ്ഥിതി ഗുരുതരമായ സിനിമാ പ്രവര്‍ത്തകര്‍ ഏറ്റവുമൊടുവില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ സിനിമ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലും ചര്‍ച്ചകളിലുമാണ്. മലയാളത്തില്‍ ഇത് വരെയും തീരുമാനം പ്രഖ്യാപിക്കാത്ത ചര്‍ച്ചകള്‍ മറ്റ് ഭാഷകളില്‍ ഫലം കണ്ടതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തമിഴിലും ഹിന്ദിയിലും ഒരുപിടി ചിത്രങ്ങള്‍ തന്നെയാണ് ഇത്തരത്തില്‍ ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ വരവറിയിച്ചിരിക്കുന്നത്. കൊറോണ ഭീതി ഒഴിഞ്ഞാലും തിയേറ്ററില്‍ ആളുണ്ടാകുമോ എന്നതും സിനിമാ അണിയറ പ്രവര്‍ത്തകരെ ഓണ്‍ലൈന്‍ റിലീസിന് പ്രേരിപ്പിക്കുന്നതാണ്. മാസ്ക് ധരിച്ചും, ഓരോ ഷോയുടെയും ശേഷം തിയേറ്റര്‍ അണുവിമുക്തമാക്കുക എന്നീ കര്‍ശന നിര്‍ദ്ദേശങ്ങളോടെ മാത്രമേ തിയേറ്ററില്‍ പ്രദര്‍ശനം അനുവദിക്കൂ എന്നിരിക്കെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിനെയാകും ഇനിയങ്ങോട്ട് ഭൂരിഭാഗം പ്രേക്ഷകരും ആശ്രയിക്കുക. കൂടുതല്‍ സിനിമകള്‍ ഓണ്‍ലൈന്‍ രീതി പിന്തുടരുകയാണെങ്കില്‍ ഭാവിയില്‍ തിയേറ്റര്‍ വ്യവസായത്തിന് പരിക്കേല്‍ക്കുന്ന നടപടിയാകും എടുക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

പുതിയ കോവിഡ് സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ നിരവധി ചിത്രങ്ങളാണ് ഒ.ടി.ടി പ്ലാറ്റ്ഫോമുകളായ ആമസോണ്‍, നെറ്റ്ഫ്ലിക്സ്, ഹോട്ട് സ്റ്റാര്‍, സീ ഫൈവ് എന്നിവയില്‍ റിലീസ് ചെയ്യുന്നത്.

കപ്പേള

അന്ന ബെന്‍ നായികയായി ദേശീയ പുരസ്‌കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കപ്പേള. കഴിഞ്ഞ മാര്‍ച്ചില്‍ തിയേറ്ററിലെത്തി മികച്ച പ്രേക്ഷക പ്രീതി സ്വന്തമാക്കാനായെങ്കിലും അഞ്ചുദിവസം മാത്രമാണ് ചിത്രം പ്രദര്‍ശിപ്പിക്കാനായത്. തിയേറ്ററുകളില്‍ നിന്നും പിന്‍വലിച്ച കപ്പേള ലോക്ക് ഡൗൺ അവസാനിക്കുന്ന മുറക്ക് വീണ്ടും പ്രദര്‍ശനത്തിനെത്തിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ലോക്ക് ഡൗൺ അവസാനമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ചിത്രം നെറ്റ്ഫ്ലിക്സില്‍ വരുമെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകനായ മുസ്തഫ. നെറ്റ്ഫ്ലിക്സ് വഴി 190 രാജ്യങ്ങളില്‍ ചിത്രം ലഭ്യമാകും.

ഈ സിനിമകള്‍ ഇനി തിയേറ്ററുകളിലെത്തില്ല, ഇന്‍റര്‍നെറ്റില്‍ കാണാം!

പൊന്‍മകള്‍ വന്താല്‍

തമിഴ് നടന്‍ സൂര്യ നിര്‍മ്മിച്ച് ഭാര്യ ജ്യോതിക പ്രധാന വേഷത്തിലെത്തുന്ന പൊന്‍മകള്‍ വന്താല്‍ എന്ന ചിത്രമാണ് തമിഴില്‍ ആദ്യമായി ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്ന ചിത്രം. നേരത്തെ മാര്‍ച്ച് 27ന് റിലീസ് നിശ്ചയിച്ച പൊന്‍മകള്‍ വന്താല്‍ കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെയാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാന്‍ നിര്‍ബന്ധിതമായത്. അതെ സമയം ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതോടെ സൂര്യയുടെ 2 ഡി പ്രൊഡക്ഷന്‍സിനെതിരെ വിലക്ക് അടക്കമുള്ള അച്ചടക്ക നടപടികളിലേക്ക് നീങ്ങാനുള്ള തയ്യാറെടുപ്പിലാണ് തമിഴ്നാട് തിയേറ്റര്‍ ആന്‍ഡ് മള്‍ട്ടിപ്ലക്സ് ഓണേഴ്സ് അസോസിയേഷന്‍. സൂര്യയുടേതായി അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന സൂരരൈ പൊട്ട്റു തിയേറ്ററില്‍ റിലീസിന് അനുവദിക്കില്ലെന്നും തിയേറ്റര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പന്നീര്‍സെല്‍വം അറിയിച്ചിട്ടുണ്ട്. ചിത്രം മെയ് 22ന് ആമസോണ്‍ പ്രൈം വഴി പുറത്തിറങ്ങും.

ഈ സിനിമകള്‍ ഇനി തിയേറ്ററുകളിലെത്തില്ല, ഇന്‍റര്‍നെറ്റില്‍ കാണാം!

പെന്‍ഗ്വിന്‍

കീര്‍ത്തി സുരേഷ് പ്രധാനവേഷത്തിലെത്തി തമിഴ്, തെലുഗു എന്നീ ഭാഷകളില്‍ പുറത്തിറങ്ങുന്ന പെന്‍ഗ്വിന്‍ വരുന്ന ജൂണില്‍ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. ജ്യോതിക നായികയായ പൊന്‍മകള്‍ വന്താല്‍ എന്ന ചിത്രത്തിന് ശേഷം തമിഴില്‍ നിന്നും ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പെന്‍ഗ്വിന്‍. സ്റ്റോണ്‍ ബെഞ്ച് പ്രൊഡ്ക്ഷന്‍സിന്‍റെ ബാനറില്‍ കാര്‍ത്തിക് സുബ്ബരാജ് നിര്‍മ്മിക്കുന്ന ത്രില്ലര്‍ ചിത്രമായ പെന്‍ഗ്വിന്‍ നേരത്തെ മാര്‍ച്ചില്‍ റിലീസിന് നിശ്ചയിച്ചതായിരുന്നു. സന്തോഷ് നാരായണ്‍ സംഗീതമൊരുക്കിയ ചിത്രത്തിന്‍റെ ട്രെയിലര്‍ ഉടന്‍ തന്നെ പുറത്തിറങ്ങുമെന്നാണ് അറിയാന്‍ കഴിയുന്നത്.

ഈ സിനിമകള്‍ ഇനി തിയേറ്ററുകളിലെത്തില്ല, ഇന്‍റര്‍നെറ്റില്‍ കാണാം!

ലക്ഷ്മി ബോംബ്

ബോളിവുഡില്‍ നിന്നും കോവിഡിന് ശേഷം ആദ്യമായി ഒ.ടി.ടി പ്ലാറ്റ്ഫോമായ ഡിസ്നി ഹോട്ട്സ്റ്റാര്‍ വഴി പുറത്തിറങ്ങാന്‍ സാധ്യതയുള്ള ചിത്രങ്ങളിലൊന്നാണ് ലക്ഷ്മി ബോംബ്. അക്ഷയ് കുമാര്‍ നായകനായ ചിത്രം നേരത്തെ മെയ് 22നായിരുന്നു തിയേറ്ററുകളിലെത്തേണ്ടിയിരുന്നത്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസാണ് നിര്‍മാണം.

ഈ സിനിമകള്‍ ഇനി തിയേറ്ററുകളിലെത്തില്ല, ഇന്‍റര്‍നെറ്റില്‍ കാണാം!

ഗുലാബോ സീതാബോ

അമിതാഭ് ബച്ചനും ആയുഷ്മാന്‍ ഖുറാനയും പ്രധാന വേഷത്തില്‍ അഭിനയിച്ച ഗുലാബോ സീതാബോ ജൂണ്‍ 12 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ ലഭ്യമാകും. സൂജിത്ത് സര്‍ക്കാര്‍ സംവിധാനം ചെയ്ത ‘ഗുലാബോ സീതാബോ’ 200 ല്‍ അധികം രാജ്യങ്ങളിലായാണ് റിലീസ്. ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമീണന്‍റെ വേഷത്തിലാണ് അമിതാഭ് ബച്ചന്‍ ചിത്രത്തില്‍ വേഷമിടുന്നത്. ഉത്തര്‍പ്രദേശിലെ പാവകളിയിലെ രണ്ട് കഥാപാത്രങ്ങളാണ് ഗുലാബോയും സീതാബോയും. നേരത്തെ ഏപ്രില്‍ 24ന് റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്ന ചിത്രമായിരുന്നു ഇത്.

ഈ സിനിമകള്‍ ഇനി തിയേറ്ററുകളിലെത്തില്ല, ഇന്‍റര്‍നെറ്റില്‍ കാണാം!

ധാരാളു പ്രഭു

സൂജിത്ത് സര്‍ക്കാര്‍ സംവിധാനം ചെയ്ത ബോളിവുഡ് ഹിറ്റ് ചിത്രം വിക്കി ഡോണറിന്‍റെ തമിഴ് റിമേക്ക് ചിത്രമായ ധാരാളു പ്രഭു ആമസോണ്‍ പ്രൈമില്‍ പുറത്തിറങ്ങും. മാര്‍ച്ച് 13ന് റിലീസ് ചെയ്ത ചിത്രം കൊറോണ കാരണം പ്രദര്‍ശനം മുടങ്ങുകയായിരുന്നു.

ഷേര്‍ഷാ

സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കീര അദ്വാനിയും പ്രധാന വേഷങ്ങളിലെത്തുന്ന ഷേര്‍ഷാ നെറ്റ്ഫ്ലിക്സില്‍ അധികം വൈകാതെ പുറത്തിറങ്ങും. പരം വീര്‍ ചക്ര പുരസ്കാര ജേതാവായ ക്യാപ്റ്റന്‍ വിക്രം ബത്രയുടെ ജീവിതകഥയാണ് ഷേര്‍ഷയിലൂടെ സിനിമയാക്കിയത്.

ഈ സിനിമകള്‍ ഇനി തിയേറ്ററുകളിലെത്തില്ല, ഇന്‍റര്‍നെറ്റില്‍ കാണാം!

അമൃതാരാമം

കോവിഡ് പ്രതിസന്ധിയില്‍ തെലുഗു ഭാഷയില്‍ റിലീസ് മുടങ്ങിയ അമൃതാരാമം ചിത്രം സീ 5 പ്ലാറ്റ്ഫോമില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 29ന് റീലിസ് ചെയ്തു. മാര്‍ച്ച് 25ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യേണ്ട ചിത്രമായിരുന്നു അമൃതാരാമം.

വിദ്യാബാലന്‍ പ്രധാന വേഷത്തിലെത്തുന്ന ശകുന്തളാ ദേവി, കരന്‍ ജോഹറിന്‍റെ ഗുന്‍ജന്‍ സക്സേന: ദി കാര്‍ഗില്‍ ഗേള്‍, അമിതാഭ് ബച്ചന്‍റെ ജുണ്ട്, ചെഹ്‍രെ, അനുരാഗ് ബസുവിന്‍റെ ലുഡോ എന്നീ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലാകും റിലീസ് ചെയ്യുകയെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.