LiveTV

Live

Entertainment

മാസ്ക് ഉപയോഗിക്കൂ, ജീവന്‍ രക്ഷിക്കൂ; ബോധവത്ക്കരണവുമായി സാജു നവോദയയും സോഹനും

മാസ്ക് ഉപയോഗത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്

മാസ്ക് ഉപയോഗിക്കൂ, ജീവന്‍ രക്ഷിക്കൂ; ബോധവത്ക്കരണവുമായി സാജു നവോദയയും സോഹനും

കോവിഡ്-19 മഹാമാരിയെ നേരിടാൻ കൊച്ചിയില്‍ ബോധവൽക്കരണ പരിപാടിയൊരുക്കി സിനിമാതാരങ്ങളായ സാജു നവോദയയും സോഹന്‍ സീനുലാലും. മാസ്ക് ഉപയോഗത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്. മാസ്ക് ധരിക്കൂ ജീവന്‍ രക്ഷിക്കൂ എന്നെഴുതിയ പ്ലക്കാര്‍ഡുമായാണ് രാവിലെ സാജു നവോദയയും സോഹന്‍ സീനുലാലും നഗരത്തിലേക്കിറങ്ങിയത്. കൊച്ചിയിലെ ഏറ്റവും തിരക്കേറിയ മേനകയിലെ ഷോപ്പിങ് മാളായ പെന്റാ മേനകക്ക് മുന്നിലായിരുന്നു ഇരുവരുടെയും ബോധവത്ക്കരണ പരിപാടി. സാമൂഹിക അകലം പാലിച്ചുകൊണ്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

Wear Mask.... An awareness film by my frnd Sohan Sohan Sohan (Sohan Seenulal Actor /Director)

Posted by MA Nishad on Wednesday, May 13, 2020

പെന്റാ മേനകയില്‍ എത്തിയവര്‍ക്കെല്ലാം മാസ്കും വിതരണം ചെയ്തു.മാസ്ക് ഉപയോഗത്തിന്റെ ആവശ്യകത വിളിച്ചോതി ഇവർ തയ്യാറാക്കിയ ഹ്രസ്വചിത്രം ജില്ലാ കലക്‌ടർ എസ് സുഹാസ് പ്രകാശനം ചെയ്തു. കോവിഡിനെ തുരത്തും വരെ ബോധവത്ക്കരണ പരിപാടികളുമായി സജീവമാകാനാണ് സാജുവിന്റെയും സോഹന്റെയും തീരുമാനം.