LiveTV

Live

Entertainment

നഴ്സുമാർക്ക് ആദരവുമായി സംഗീത ആൽബം; ശ്രദ്ധനേടി 'ഭൂമിയിലെ മാലാഖമാർ'

നഴ്സുമാർക്ക് ആദരവുമായി 
സംഗീത ആൽബം; ശ്രദ്ധനേടി 
'ഭൂമിയിലെ മാലാഖമാർ'

കോവിഡ് 19 മുന്നണിപോരാളികളായ നഴ്സുമാര്‍ക്ക് ആദരമര്‍പ്പിച്ച് പിന്നണി ഗായകന്‍ ജോബി ജോണിന്‍റെ സംഗീത ആല്‍ബം. ലോക നഴ്സസ് ഡേയില്‍ പുറത്തിറക്കിയ ആല്‍ബ‌ത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ജോബിജോണ്‍ ആദ്യമായി സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ആല്‍ബത്തിന്‍റെ ആശയവും നിര്‍മ്മാണവും നഴ്സ്കൂടിയായ ജോബിയുടെ ഭാര്യ സോഫിയയാണ്. ലോക്ക്ഡൌണിനെ തുടര്‍ന്ന് വീട്ടിലിരിക്കെ ഏറ്റവും കൂടുതല്‍ സംസാരിച്ചതും സ്നേഹാന്വേഷണങ്ങള്‍ നടത്തിയതും ബന്ധുമിത്രാതികളായ നഴ്സുമാരോടാണെന്നും അവര്‍ക്ക് ആദരമര്‍പ്പിക്കുക എന്ന ചിന്തയില്‍ നിന്നുമാണ് ഭൂമിയിലെ മാലാഖമാര്‍ എന്ന സംഗീത ആല്‍ബം പിറന്നതെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ഗോപാല്‍ജി വടയാറാണ് ആല്‍ബത്തിന്‍റെ വരികള്‍ എഴുതിയത്.

ആല്‍ബത്തിന്‍റെ മറ്റ് അണിയറപ്രവര്‍ത്തകര്‍ അവരവരുടെ വീടുകളിലിരുന്നുകൊണ്ടാണ് ആല്‍ബനിര്‍മാണത്തിന്‍റെ ഭാഗമായത്.