LiveTV

Live

Entertainment

ഇത് അതല്ല; ഈ ലുക്ക് തന്റെ 250- ആം ചിത്രത്തിന് വേണ്ടിയുള്ളതെന്ന് സുരേഷ് ഗോപി

സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്ന തന്റെ പുതിയ ലുക്കിന് അനൗൺസ് ചെയ്ത ഒരു സിനിമയുമായും ബന്ധമില്ല

 ഇത് അതല്ല; ഈ ലുക്ക് തന്റെ 250- ആം ചിത്രത്തിന് വേണ്ടിയുള്ളതെന്ന് സുരേഷ് ഗോപി

കറുത്ത മീശയും നരച്ച താടിയുമായിട്ടുള്ള തന്റെ ലുക്കിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി നടന്‍ സുരേഷ് ഗോപി. ആരാധകര്‍ വിചാരിക്കുന്നത് പോലെ മുന്‍പ് അനൌണ്‍സ് ചെയ്ത ഒരു സിനിമക്കും ബന്ധമില്ലെന്നും തന്റെ 250ാമത്തെ ചിത്രത്തിന് വേണ്ടിയുള്ള ഗെറ്റപ്പാണെന്നും താരം വ്യക്തമാക്കുന്നു.

 ആ ക്ലാസ് സ്റ്റെപ്പുമായി സുരേഷ് ഗോപി; അടിമുടി വ്യത്യസ്തമാണ് ഈ പാട്ട്
Also Read

ആ ക്ലാസ് സ്റ്റെപ്പുമായി സുരേഷ് ഗോപി; അടിമുടി വ്യത്യസ്തമാണ് ഈ പാട്ട്

സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്

സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്ന തന്റെ പുതിയ ലുക്കിന് അനൗൺസ് ചെയ്ത ഒരു സിനിമയുമായും ബന്ധമില്ല. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്. അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. പുതിയ രൂപമാറ്റം മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന എന്റെ 250–ാം സിനിമയുടെ ഫോട്ടോഷൂട്ടിനും ഒപ്പം രാഹുൽ എന്ന സംവിധായകനും വേണ്ടിയുള്ളതാണ്. ഇതിന് ശേഷം ഇപ്പോൾ ചിത്രീകരണം നടക്കുന്ന സിനിമയ്ക്ക് വേണ്ടി രൂപം മാറ്റുമെന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു.

എനിക്കീ വിളക്ക് വേണം, നിങ്ങളെനിക്കീ വിളക്ക്  തരണം, ഞാനിതങ്ങോട്ട് എടുക്കുവാ: സുരേഷ് ഗോപിയോട് ജോണി ആന്റണി
Also Read

എനിക്കീ വിളക്ക് വേണം, നിങ്ങളെനിക്കീ വിളക്ക് തരണം, ഞാനിതങ്ങോട്ട് എടുക്കുവാ: സുരേഷ് ഗോപിയോട് ജോണി ആന്റണി

അതേസമയം കഴിഞ്ഞ ദിവസം മുതൽ സുരേഷ് ഗോപിയുടെ പുതിയ ലുക്കുമായി ബന്ധപ്പെട്ട് നിരവധി വ്യാജവാർത്തകൾ വന്നിരുന്നു. ഷാജി കൈലാസ് ചിത്രത്തിലെ ലുക്കാണെന്നും കാവൽ സിനിമയിലെ ലുക്ക് ആണെന്നുമുള്ള തരത്തിലായിരുന്നു വാർത്തകൾ.

അതേസമയം നീണ്ട ഇടവേളക്ക് ശേഷം സുരേഷ് ഗോപി അഭിനയിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രം ഹിറ്റായിരുന്നു. ചിത്രത്തിലെ മേജര്‍ ഉണ്ണിക്കൃഷ്ണന്‍ എന്ന കഥാപാത്രം മുന്‍പ് കണ്ട സുരേഷ് ഗോപി കഥാപാത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു.

The photos and designs with my current appearance which is being circulated on social media platforms now have got...

Posted by Suresh Gopi on Monday, May 11, 2020