LiveTV

Live

Entertainment

ഇതിലാരാണ് ഞാന്‍: ആരാധകരെ കുഴക്കുന്ന ചോദ്യവുമായി ശോഭന

ഏഴ് കുട്ടികള്‍ ഒരു സോഫയിലിരിക്കുന്ന ചിത്രം പങ്കുവെച്ച് അതില്‍ നിന്ന് തന്നെ കണ്ടുപിടിക്കാന്‍ തന്റെ ആരാധകരെ വെല്ലുവിളിച്ചിരിക്കുകയാണ് താരം

ഇതിലാരാണ് ഞാന്‍: ആരാധകരെ കുഴക്കുന്ന ചോദ്യവുമായി ശോഭന

സോഷ്യല്‍മീഡിയയില്‍ സജീവമാണ് ഇപ്പോള്‍ മലയാളികളുടെ എന്നത്തേയും പ്രിയതാരം ശോഭന. ഈ അടുത്ത ദിവസങ്ങളിലായി തന്റെ ഗൃഹാതുരത്വമുണര്‍ത്തുന്ന പല ഫോട്ടോകളും താരം ഇന്‍സ്റ്റഗ്രാം, ഫെയ്സ്‍ബുക്ക് അക്കൌണ്ടുകള്‍ വഴി പങ്കുവെക്കാറുണ്ടായിരുന്നു.

ഇപ്പോഴിതാ ഏഴ് കുട്ടികള്‍ ഒരു സോഫയിലിരിക്കുന്ന ചിത്രം പങ്കുവെച്ച് അതില്‍ നിന്ന് തന്നെ കണ്ടുപിടിക്കാന്‍ തന്റെ ആരാധകരെ വെല്ലുവിളിച്ചിരിക്കുകയാണ് അവര്‍. ആ ഫോട്ടോയില്‍ നിന്ന് കുട്ടി ശോഭനയെ തിരിച്ചറിയുക അത്ര എളുപ്പമല്ല. പലരും ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ടെങ്കിലും താരം അതിനോടൊന്നും പ്രതികരിച്ചിട്ടില്ല.

ഇതിലാരാണ് ഞാന്‍: ആരാധകരെ കുഴക്കുന്ന ചോദ്യവുമായി ശോഭന

അഭിമുഖങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുനില്‍ക്കുന്ന ശോഭന കഴിഞ്ഞ ദിവസം ഫെയ്സ്‍ബുക്കില്‍ ലൈവ് വന്നത് ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ശോഭന തിരിച്ചെത്തിയതിലുള്ള സന്തോഷം പ്രേക്ഷകര്‍ ആഘോഷിക്കുകയാണ് ഇന്ന്.