LiveTV

Live

Entertainment

വൈറലായ ആ ലുക്കിന് പിന്നിലെ രഹസ്യം തുറന്ന് പറഞ്ഞ് പി. ജയചന്ദ്രന്‍

ഒരു തവണ ഫോട്ടോ കണ്ടവര്‍ കണ്ണുതള്ളി വീണ്ടും വീണ്ടും ആ ഫോട്ടോയിലേക്ക് നോക്കിപോകും തരത്തിലുള്ള ഒരു ഭാവമാറ്റവും രൂപമാറ്റവും ജയചന്ദ്രന് ആ ഫോട്ടോയിലുണ്ടായിരുന്നു.

വൈറലായ ആ ലുക്കിന് പിന്നിലെ രഹസ്യം തുറന്ന് പറഞ്ഞ് പി. ജയചന്ദ്രന്‍

കഴിഞ്ഞ ദിവസമാണ് ഭാവഗായകന്‍ പി. ജയചന്ദ്രന്റെ ഒരു ഫോട്ടോ പുറത്തു വന്നത്. ഒരു തവണ ഫോട്ടോ കണ്ടവര്‍ കണ്ണുതള്ളി വീണ്ടും വീണ്ടും ആ ഫോട്ടോയിലേക്ക് നോക്കിപോകും തരത്തിലുള്ള ഒരു ഭാവമാറ്റവും രൂപമാറ്റവും ജയചന്ദ്രന് ആ ഫോട്ടോയിലുണ്ടായിരുന്നു. മസില്‍ പിടിച്ച് ബുള്‍ഗാന്‍ താടിയും മീശയും പിരിച്ച് നിൽക്കുന്ന ജയചന്ദ്രന്റെ ഫോട്ടോയാണ് ഈ അടുത്തദിവസങ്ങളില്‍ വൈറലായത്. ശരിക്കും ജയചന്ദ്രന്റെ മേക്കോവറാണോ, അതോ ആരെങ്കിലും രൂപമാറ്റം വരുത്തി സൃഷ്ടിച്ചെടുത്തതാണോ ആ ഫോട്ടോ എന്ന സംശയവും ജയചന്ദ്രനെ നെഞ്ചേറ്റിയവര്‍ക്കുണ്ടായിരുന്നു.

വൈറലായ ആ ലുക്കിന് പിന്നിലെ രഹസ്യം തുറന്ന് പറഞ്ഞ് പി. ജയചന്ദ്രന്‍

ഒരു സിനിമ ഗ്രൂപ്പിലാണ് ആദ്യമായി ഭാവഗായകന്റെ ചിത്രം പുറത്തു വരുന്നത്. ''ആരും തെറ്റിധരിക്കരുത്.. ഇത് മലയാള സിനിമയിലെ വില്ലൻ കഥാപാത്രമല്ല. നമ്മുടെ ഗായകൻ ജയചന്ദ്രനാണ്'', എന്ന കുറിപ്പോടെയായിരുന്നു ചിത്രം പുറത്തു വന്നത്. ഗായകന്റെ ചിത്രം നിമിഷ നേരം കൊണ്ട് വൈറലാവുകയായിരുന്നു. നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ചിത്രം ഷെയർ ചെയ്യപ്പെടുകയും ചെയ്തു.

പ്രായം കൂടുംതോറും ചെറുപ്പമായിവരുന്ന സ്വരമാണ് പി ജയചന്ദ്രന്റേത് എന്നാണ് അദ്ദേഹത്തിന്റെ ആരാധകര്‍ പറയാറ്.. എന്നാലിപ്പോള്‍ സ്വരത്തില്‍ മാത്രമല്ല, ലുക്കിലും അദ്ദേഹം ചെറുപ്പമായിരിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ ഫോട്ടോയിലൂടെ തെളിഞ്ഞിരിക്കുന്നതെന്ന സന്തോഷത്തിലാണ് ആരാധകര്‍.

ജയചന്ദ്രന്റെ പുതിയ ലുക്കിനെ പുകഴ്ത്തി സിനിമ താരങ്ങൾ ഉൾപ്പെടെയുള്ളവരാണ് രംഗത്തെത്തിയത്. 76ാം വയസ്സിലും ജയചന്ദ്രന്റെ ഫിറ്റ്നസ്സിന്റെ രഹസ്യമെന്താണെന്നായിരുന്നു എല്ലാവരും അന്വേഷിച്ചത്. ആരാധകരുടെ എല്ലാ സംശയങ്ങള്‍ക്കും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജയചന്ദ്രനിപ്പോള്‍. ഫോട്ടോ പുറത്തുവന്നത് മുതല്‍ തനിക്ക് ഇക്കാര്യം അന്വേഷിച്ച് ഒരുപാട് ഫോണുകള്‍ വന്നെന്ന് അദ്ദേഹം പറയുന്നു.

വൈറലായ ആ ലുക്കിന് പിന്നിലെ രഹസ്യം തുറന്ന് പറഞ്ഞ് പി. ജയചന്ദ്രന്‍

തന്റെ സുഹൃത്ത് എടുത്ത ചിത്രമാണിതെന്നും സുഹൃത്താണ് ഇത് സോഷ്യല്‍മീഡിയയില്‍ ഇട്ടതെന്നും ജയചന്ദ്രന്‍ പറഞ്ഞു. ഞാൻ അങ്ങനെ ഫിറ്റ്നസ് നോക്കുന്ന ആളൊന്നുമല്ല. വയസ്സായില്ലേ? നടക്കാനൊക്കെ പോകുമായിരുന്നു. കുളിക്കുന്നതിന് മുൻപ് ചെറിയ വ്യായാമങ്ങൾ ചെയ്യും അത്ര തന്നെ. അതും വെറും അരമണിക്കൂർ മാത്രം. ഇപ്പോൾ വെറുതെ വീട്ടിലിരിക്കുകയാണല്ലോ. വേറെ പരിപാടികളൊന്നും തന്നെയില്ല. റെക്കോഡിങ് ഇല്ല. ഫോട്ടോ വൈറലായതിന്റെ പിന്നാലെ ഒരുപാട് പേർ വിളിക്കുന്നുണ്ട്. എന്താണ് ഇതിന്റെ പിന്നിലെ രഹസ്യമറിയാൻ ഒരുപാട് പേർ വിളിക്കുന്നുണ്ട്. ഇപ്പോൾ ഞാൻ ബിജിബാലിന്റെ അടക്കം ഏതൊക്കെയോ സിനിമകൾക്ക് വേണ്ടി പാടിയിട്ടുണ്ട്. ഇപ്പോഴത്തെ കാലത്തെ പാട്ടുകളൊന്നും മനസ്സിൽ നിൽക്കുന്നില്ല.''- ജയചന്ദ്രൻ പറയുന്നു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് ജയചന്ദ്രന്‍ ഇക്കാര്യങ്ങളെല്ലാം പറഞ്ഞിരിക്കുന്നത്.

വൈറൽ ഫോട്ടോയ്ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സാക്ഷാൽ P Jayachandran on #CLUBFM #Fitness #NowTrending

Posted by CLUB FM UAE on Tuesday, May 12, 2020