LiveTV

Live

Entertainment

നന്മയുടെ കരങ്ങള്‍ നീട്ടുന്നവര്‍: സ്ത്രീ പോരാളികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കേരള പോലീസ് അക്കാദമിയുടെ വീഡിയോ

കൊറോണ വൈറസിനെ നേരിടാനായി ആരോഗ്യപ്രവർത്തകരും, പോലീസും, ജനതയും കൈകോർക്കുന്ന ആൽബത്തിന് മൂന്ന് മിനിട്ട് ദൈർഘ്യമാണുള്ളത്.

നന്മയുടെ കരങ്ങള്‍ നീട്ടുന്നവര്‍: സ്ത്രീ പോരാളികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കേരള പോലീസ് അക്കാദമിയുടെ വീഡിയോ

കോവിഡ് പ്രതിരോധത്തില്‍ എന്താണ് സ്ത്രീകളുടെ പങ്ക്.. നന്മയുടെ കരങ്ങള്‍ നീട്ടി വ്യത്യസ്ത മേഖലകളിലെ സ്ത്രീകള്‍ എങ്ങനെയാണ് കോവിഡ് എന്ന മഹാമാരിക്കെതിരെ പ്രതിരോധം തീര്‍ത്തിരിക്കുന്നത് എന്ന് നമ്മളെ ഓര്‍മപ്പെടുത്തുകയാണ് ഒരു വീഡിയോ. കേരള പോലീസ് അക്കാദമിയാണ് വീഡിയോയ്ക്ക് പിന്നില്‍. ഭീതി പരത്തിയ കൊറോണ വൈറസിനെ നേരിടുന്ന ആരോഗ്യപ്രവർത്തകരും, പോലീസും, ജനതയും കൈകോർക്കുന്ന ആൽബത്തിന് മൂന്ന് മിനിട്ട് ദൈർഘ്യമാണുള്ളത്.

അതിജീവനത്തിൻറെ സംഗീത കാവ്യം അതിജീവനത്തിന് ഒരുമ അനിവാര്യമെന്ന് വിളിച്ചോതുന്ന “ഒരുമയുടെ പെരുമ” സംഗീതകാവ്യവുമായി കേരള...

Posted by Kerala Police Academy, Thrissur on Monday, May 11, 2020

വ്യത്യസ്ത മേഖലകളിൽ കഴിവു തെളിയിച്ച സ്ത്രീകളാണ് പ്രധാനമായി അഭിനയിച്ചിട്ടുള്ളത്. ഇവരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയും വീട്ടമ്മയും ഡോക്ടറും നഴ്സും പൊലീസ് ഉദ്യോഗസ്ഥകളും എല്ലാം പ്രത്യക്ഷപ്പെടുന്നുണ്ട്. ബാലതാരമായി വന്ന് പിന്നീട് ശ്രദ്ധിക്കപ്പെട്ട വേഷങ്ങളിലൂടെ സാന്നിധ്യമറിയിച്ച നടി ഷഫ്ന, അത്‍ലറ്റിക് ആയ ആന്‍സി സോജന്‍, കടലില്‍ ഭര്‍ത്താവിനൊപ്പം മീന്‍ പിടിക്കാന്‍ പോയി വാര്‍ത്തകളില്‍ നിറഞ്ഞ രേഖ കാര്‍ത്തികേയന്‍, ട്രാന്‍സ്ജെന്‍ഡറായ സുജ, നര്‍ത്തകിയായ രാജശ്രീ, ആകാശവാണിയിലൂടെ ശ്രോതാക്കള്‍ക്ക് സുപരിചിതയായ തങ്കമണി അമ്മ എന്നിവരും വീഡിയോയുടെ ഭാഗമായി എത്തുന്നു. കേരളപോലീസ് അക്കാദമി ഡയറക്ടർ ഡോ.ബി. സന്ധ്യ സംഗീത ആൽബത്തിൽ ആശംസയർപ്പിച്ചിട്ടുണ്ട്.

പ്രമുഖ കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ രചിച്ച വരികൾക്ക് ദ്യശ്യാവിഷ്കാരം ഒരുക്കിയിരിക്കുന്നത് കേരള പോലീസ് അക്കാദമി എ.എസ്.ഐ ആയ സാൻറോ തട്ടിൽ ആണ്. പെരിങ്ങോട്ടുകര സ്വദേശിനിയും വിദ്യാർത്ഥിനിയുമായ ആലില മുരളിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.