LiveTV

Live

Entertainment

ആതുരസേവകർക്ക് സമര്‍പ്പണമായി 'കരയാതെ മാലാഖമാർ' ആല്‍ബം

ആതുരസേവകർക്ക് സമര്‍പ്പണമായി 'കരയാതെ മാലാഖമാർ'  ആല്‍ബം

കോവിഡ്19 പശ്ചാത്തലത്തിൽ ജനപ്രീതി നേടി ആതുരസേവകർക്കായി ഒരുക്കിയ 'കരയാതെ മാലാഖമാർ' എന്ന ആല്‍ബം. നഴ്സുമാരുടേയും മറ്റു ആരോഗ്യ പ്രവർത്തകരുടേയും പ്രയത്നത്തിനും, സഹനത്തിനും, ത്യാഗത്തിനും പരിഗണന ലഭിക്കണമെന്ന ഉദ്ദേശത്തോടുകൂടി ആല്‍ബത്തിനായി രചിച്ച വരികൾ ഹൃദയസ്പർശമാണ്. കവിതാ സമാഹാരങ്ങൾ രചിക്കുകയും, കവി കൂട്ടായ്മകളിലും, സോഷ്യൽ മീഡിയ എഴുത്തുകളിലും തന്‍റെതായ മുദ്ര പതിപ്പിക്കുകയും ചെയ്ത എഴുത്തുകാരൻ എടപ്പാൾ കോക്കൂർ സ്വദേശിയായ ടി.യു. കോക്കൂർ (ഫിറോസ് ടി.യു) രചന നിര്‍വ്വഹിച്ച ആല്‍ബത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് ഷിബു അനിരുദ്ധ് ആണ്. 'മരണം അരികെ ഉണ്ടെന്നറിഞ്ഞിട്ടും, അണുവെ ഭയക്കാതെ വസനമണിഞ്ഞ്...' എന്ന് തുടങ്ങുന്ന വരികൾക്ക് ജോയ് നന്ദനം സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നു. ഓർക്കസ്ട്ര: ശ്രുതീഷ് ചേർത്തല.