LiveTV

Live

Entertainment

മാതൃദിനത്തില്‍ അമ്മയ്ക്ക് പൂക്കളയച്ച് കല്ല്യാണി, ബോംബാണെന്ന് കരുതി തിരിച്ചയച്ച് ലിസി 

’അതിന് ശേഷം ഞങ്ങൾ അമ്മയ്ക്ക് പൂക്കൾ കൊടുത്തയച്ചിട്ടേയില്ല. അങ്ങനെ മദേഴ് ഡേ അമ്മ മറക്കാത്തതാക്കി തന്നു.’

മാതൃദിനത്തില്‍ അമ്മയ്ക്ക് പൂക്കളയച്ച് കല്ല്യാണി, ബോംബാണെന്ന് കരുതി തിരിച്ചയച്ച് ലിസി 

പ്രക്ഷകര്‍ക്ക് സുപരിചിതയായ നായികായാണ് കല്ല്യാണി പ്രിയദര്‍ശന്‍. പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്‍റേയും നടി ലിസിയുടേയും മകളാണ് കല്ല്യാണി. വിക്രവും നയന്‍താരയും മുഖ്യവേഷത്തിലെത്തിയ ഇരുമുകനില്‍ ആനന്ദ് ശങ്കറിന്‍റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച കല്ല്യാണി അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രിത്തിലൂടെയാണ് മലയാളികള്‍ക്ക് സുപരിചിതയാകുന്നത്. ഇപ്പോഴിതാ ഒരു മാതൃദിനത്തിൽ തനിക്ക് അമ്മ ലിസിയില്‍ നിന്നുമുണ്ടായ അനുഭവം ഓർത്തെടുക്കുകയാണ് നടി പ്രിയ കല്യാണി പ്രിയദർശൻ.

'അമേരിക്കയിൽ പഠിക്കുന്ന സമയത്ത് ഒരു ദിവസം ഞാനും അനിയനും കൂടി മദേഴ്സ് ഡെ ദിവസം അമ്മയ്ക്ക് പൂക്കൾ നൽകാൻ തീരുമാനിച്ചു. ചെന്നൈയിലെ ഒരു ലോക്കൽ നമ്പർ വേണമെന്നതിനാൽ എന്‍റെ ഒരു സുഹൃത്തിന്‍റെ നമ്പർ നൽകി. അമ്മയ്ക്കു പ്രിയപ്പെട്ട മഞ്ഞ, ഓറഞ്ചു പൂക്കൾ നൽകാനാണു പറഞ്ഞിരുന്നത്. അതുപോലെ ചെയ്തു. എടുത്തു നോക്കിയപ്പോൾ അതിൽ കുറെ തവണ സുഹൃത്തു ചെന്നൈയിൽ നിന്നു വിളിച്ചത് കണ്ടു. തിരിച്ചു വിളിച്ചപ്പോൾ അവള്‍ ആകെപരിഭ്രമിച്ചിരിക്കുന്നു. പൂക്കളുമായി ചെന്ന ആളെ അമ്മ ചീത്ത പറഞ്ഞു. ഞാൻ വേഗം അമ്മയെ വിളിച്ചു. ’അപ്പോഴാണ് അമ്മ അറിയുന്നത് മദേഴ്സ് ഡെ ആണെന്നും പൂക്കൾ ഞങ്ങൾ അയച്ചതാണെന്നും. അമ്മ കരുതിയത് ആരോ ബോംബ് കൊടുത്തു വിട്ടതായിരിക്കുമെന്ന്.’അതിന് ശേഷം ഞങ്ങൾ അമ്മയ്ക്ക് പൂക്കൾ കൊടുത്തയച്ചിട്ടേയില്ല. അങ്ങനെ മദേഴ് ഡേ അമ്മ മറക്കാത്തതാക്കി തന്നു.'