LiveTV

Live

Entertainment

'ഇതാണ് തീരുമാനമെങ്കില്‍ വീണ്ടും അധികാരത്തിലെത്തുകയെന്ന സ്വപ്നം മറന്നേക്കുക'; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രജനീകാന്ത്

മദ്യശാലകള്‍ തുറക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ കമൽഹാസനും ഡിഎംകെ നേതാവ് സ്റ്റാലിനും രംഗത്തെത്തിയിരുന്നു

'ഇതാണ് തീരുമാനമെങ്കില്‍ വീണ്ടും അധികാരത്തിലെത്തുകയെന്ന സ്വപ്നം മറന്നേക്കുക'; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രജനീകാന്ത്

തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നടന്‍ രജനികാന്ത്. മദ്യശാലകള്‍ തുറക്കാനുള്ള സർക്കാരിന്റെ നീക്കത്തെയാണ് അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. കോവിഡിൽ നാട് പകച്ച് നിൽക്കുന്ന ഈ സമയത്ത് മദ്യശാലകള്‍ തുറക്കാനാണ് സർക്കാർ തീരുമാനമെങ്കിൽ വീണ്ടും അധികാരത്തിലെത്താമെന്ന അണ്ണാ ഡിഎംകെയുടെ സ്വപ്നം മറക്കുന്നതാകും നല്ലത്. അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഖജനാവ് നിറക്കാൻ മറ്റ് മാർഗമാണ് സർക്കാർ നോക്കേണ്ടതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

മദ്യശാലകള്‍ തുറക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ കമൽഹാസനും ഡിഎംകെ നേതാവ് സ്റ്റാലിനും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രജനിയുടെ വിമർശനം. മദ്യശാലകള്‍ ഇപ്പോൾ പ്രവർത്തിക്കുന്നത് ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുമെന്ന് ചൂണ്ടിക്കാട്ടി മദ്യശാലകള്‍ അടക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മദ്യ വിൽപ്പന ഓൺലൈനാക്കുന്നതാണ് നല്ലതെന്നും അല്ലാത്തപക്ഷം സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്ചയുണ്ടാകുമെന്നും ഹൈക്കോടതി സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ മദ്രാസ് ഹൈക്കോടതിയുടെ ഈ തീരുമാനത്തിനെതിരെ തമിഴ്നാട് സർക്കാർ സുപ്രിം കോടതിയെ സമീപിച്ചു. ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും.