LiveTV

Live

Entertainment

നാട്ടിലേക്ക് മടങ്ങാനാകാത്ത പ്രവാസിയുടെ നൊമ്പരങ്ങളെ അടയാളപ്പെടുത്തി ഒരു ഹ്രസ്വചിത്രം

അവരെ ചേർത്ത് നിർത്തണമെന്ന് ചിത്രം ഓരോ പ്രേക്ഷകനെയും ഓർമിപ്പിക്കുന്നു

നാട്ടിലേക്ക് മടങ്ങാനാകാത്ത പ്രവാസിയുടെ നൊമ്പരങ്ങളെ അടയാളപ്പെടുത്തി ഒരു ഹ്രസ്വചിത്രം

നാട്ടിലേക്ക് ഇനിയും മടങ്ങാനാകാത്ത പ്രവാസികളുടെ നൊമ്പരങ്ങളെ അടയാളപ്പെടുത്തി ഒരു ഹ്രസ്വ ചിത്രം. പത്തനംതിട്ട ദുരന്ത നിവാരണ അതോറിറ്റിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദുരന്ത നിവാരണ അതോറിറ്റി ജില്ലാ കോർഡിനേറ്റർ ആയ മോഹിത് ആർ ശേഖറിന്‍റെ മേൽനോട്ടത്തിലാണ് ചിത്രമിറങ്ങിയത്. പ്രവാസികളെ കുറിച്ചുള്ള ചിത്രത്തിന് പ്രവാസി എന്ന് തന്നെയാണ് പേരിട്ടിരിക്കുന്നത്.

നാട്ടിലേക്ക് തിരികെ എത്തിയ പ്രവാസികളെ ഒറ്റപ്പെടുത്തരുതെന്നും ചിത്രം പ്രേക്ഷകനെ ഓർമിപ്പിക്കുന്നു . കോവിഡ് കാലയളവിൽ പലർക്കും പ്രവാസികളോടുണ്ടായ അവമതിപ്പ് ഈ 5 മിനിറ്റ്‌ ദൈർഖ്യമുള്ള ചിത്രം തുറന്നു കാണിക്കുന്നു . പ്രതിസന്ധി കാലത്ത്, ഓരോ കുടുംബത്തിന്റെയും അതിനുമപ്പുറം നാടിന്റെ തന്നെ പ്രയാസമകറ്റിയ പ്രവാസികളെ കൈവിടരുതെന്നാണ് ചിത്രം നല്‍കുന്ന സന്ദേശം.

ഒപ്പം അവരെ ചേർത്ത് നിർത്തണമെന്ന് ചിത്രം ഓരോ പ്രേക്ഷകനെയും ഓർമിപ്പിക്കുന്നു. ദുരന്ത നിവാരണ അതോറിറ്റി ജില്ലാ കോർഡിനേറ്റർ ആയ മോഹിത് ആർ ശേഖറിന്റേതാണ് ആശയവും മേൽനോട്ടവും.

ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ ആണ് ചിത്രം പൂർത്തിയാക്കിയത്. കോട്ടയം അമ്മഞ്ചേരി സ്വദേശി ഷെറിൻ പി.ഷാജി രചനയും, ജോർജ് മാത്യു ചിത്രത്തിന്‍റെ സംവിധാനവും നിർവഹിച്ചിരിക്കുന്നു.

ഈ ഘട്ടത്തിൽ പ്രവാസികളെ ചേർത്ത് പിടിക്കേണ്ടതുണ്ടെന്നും അങ്ങനെയാണ് ഈ ആശയത്തിലേക്കെത്തിയതെന്നും മോഹിത് പറഞ്ഞു. പ്രവാസികളെ കൂടാതെ കോവിഡ് പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്ന മുഴുവൻ ആളുകൾക്കും പിന്തുണ നല്‍കണമെന്നും ഈ കുഞ്ഞു ചിത്രം പ്രേക്ഷകനെ ഓർമിപ്പിക്കുന്നു.