LiveTV

Live

Entertainment

മൂവായിരം വരികളിൽ കവിത എഴുതി അൽക്കേജിൻ

എഴുതിയത് ബിൽ പ്രിന്റിംഗ് റോൾപേപ്പറിൽ

മൂവായിരം വരികളിൽ കവിത എഴുതി അൽക്കേജിൻ

മൂവായിരം വരികളിലായി കവിത എഴുതി ഗിന്നസ് റെക്കോര്‍ഡ് നേട്ടത്തിന് അരികില്‍ എത്തിയിരിക്കുകയാണ് കോതമംഗലം സ്വദേശിയായ അല്‍ക്കേജിന്‍ എന്ന കവി.. ഒരു വര്‍ഷം കൊണ്ട് എഴുതി പൂര്‍ത്തിയാക്കിയ കവിത ഇന്ത്യയില്‍ ഇതുവരെ പുറത്തിറങ്ങിയതില്‍ ഏറ്റവും നീളം കൂടിയതാണ്.. മലയാളസാഹിത്യ ലോകത്തിന് നൽകുന്ന സ്നേഹോപഹാരം ആണ് ഓർമ്മക്കുറിപ്പുകൾ എന്ന കവിത. 3000 വരികളിൽ 12000 ത്തിൽ അധികം വാക്കുകൾ കൊണ്ട് ഒരുവർഷം കൊണ്ടെഴുതിയ കവിത നിലവിലെ INDIA BOOK OF RECORD തിരുത്തി കുറിക്കും എന്നാണ് അൽക്കേജിന്റെ വിശ്വാസം. പങ്കജ് മഹാതോ അസം ഭാഷയിൽ 2812 വരികളിലായി 11427 വാക്കുകൾ കൊണ്ട് എഴുതിയ കവിതയുടെ പേരിലാണ് നിലവിലെ റെക്കോര്‍ഡ്. തീവ്ര നഷ്ടപ്രണയമാണ് അല്‍ക്കേജിന്റെ കവിതയുടെ പ്രമേയം. പെൻസിൽ ഉപയോഗിച്ച് ബിൽ പ്രിന്റിംഗ് റോൾപേപ്പറിൽ ആണ് ഈ നീളന്‍ കവിത എഴുതിയിരിക്കുന്നത്.