LiveTV

Live

Entertainment

'വിശപ്പും ഒരു രോഗമാണ്, അതിനും ഒരു വാക്സിന്‍ കണ്ടുപിടിച്ചിരുന്നെങ്കില്‍'; വൈറലായി വിജയ് സേതുപതിയുടെ വാക്കുകള്‍

നിരവധി പേരാണ് വിജയ് സേതുപതിയുടെ വാക്കുകൾ ഏറ്റെടുത്തിരിക്കുന്നത്. എന്ത് രോ​ഗത്തേക്കാൽളും വലിയ രോ​ഗമാണ് വിശപ്പ് എന്നാണ് അവർ കുറിക്കുന്നത്

'വിശപ്പും ഒരു രോഗമാണ്, അതിനും ഒരു വാക്സിന്‍ കണ്ടുപിടിച്ചിരുന്നെങ്കില്‍'; വൈറലായി വിജയ് സേതുപതിയുടെ വാക്കുകള്‍

കോവിഡ് 19 ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് തമിഴ്നാട്. ഓരോ ദിവസവും നൂറ് കണക്കിന് ആളുകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. അതുപോലെ, ലോക്ക് ഡൌണ്‍ കാരണം വരുമാനം നഷ്ടപ്പെട്ട ദിവസ വേതന തൊഴിലാളികളുടെ കാര്യവും വളരെയധികം കഷ്ടത്തിലാണ്. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ട് നടന്‍ വിജയ് സേതുപതി സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ട്രെന്‍റിങ്. വിശപ്പും ഒരു രോ​ഗമാണെന്നും അതിനുള്ള വാക്സിനും കണ്ടു പിടിക്കണം എന്നാണ് താരം ട്വീറ്റ് ചെയ്തത്.

"വിശപ്പ് എന്നൊരു രോഗമുണ്ട്. അതിന് ഒരു വാക്സിന്‍ കണ്ടുപിടിച്ചാല്‍ എത്ര നന്നായേനെ. എന്‍റെ ദൈവമേ" എന്നാണ് താരം കുറിച്ചത്. നിരവധി പേരാണ് വിജയ് സേതുപതിയുടെ വാക്കുകൾ ഏറ്റെടുത്തിരിക്കുന്നത്. എന്ത് രോ​ഗത്തേക്കാൽളും വലിയ രോ​ഗമാണ് വിശപ്പ് എന്നാണ് അവർ കുറിക്കുന്നത്.

കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ വലിയ വർധനവ് തമിഴ്നാടിനെ ആശങ്കയിലാക്കിയിരിക്കുകയാണ്. ലോക്ക്ഡൗൺ നീട്ടേണ്ട അവസ്ഥയിലാണ് സംസ്ഥാനം. ദുരിതം അനുഭവിക്കുന്നവർക്ക് സഹായവുമായി മുന്നിൽത്തന്നെയുണ്ട് വിജയ് സേതുപതി. സിനിമ മേഖലയിലെ ദിവസ വേതനക്കാർക്ക് താരം സഹായം നൽകിയിരുന്നു.