LiveTV

Live

Entertainment

കാത്തിരിക്കൂ, ഞാന്‍ മികച്ച നടിയായി തിരിച്ചുവരും; ഹോളിവുഡ് നടിയില്‍ നിന്നും ഓണ്‍ലൈനായി അഭിനയം പഠിച്ച് സാമന്ത


കാത്തിരിക്കൂ, ഞാന്‍ മികച്ച നടിയായി തിരിച്ചുവരും; ഹോളിവുഡ് നടിയില്‍ നിന്നും ഓണ്‍ലൈനായി അഭിനയം പഠിച്ച് സാമന്ത

ലോക്ഡൌണ്‍ ദിവസങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുകയാണ് പല സിനിമാതാരങ്ങളും. അതിലൊരാളാണ് തെന്നിന്ത്യന്‍ താരം സാമന്ത അക്കിനേനിയും.ഹോളിവുഡ് നടി ഹെലന്‍ മിരനില്‍ നിന്നും ഓണ്‍ലൈനായി അഭിനയം പഠിക്കുകയാണ് സാമന്ത ‘എക്‌സ്‌കാലിബര്‍’, ‘ദ ക്വീന്‍’, ‘റെഡ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് 74 കാരിയായ ഹെലന്‍ മിരൻ.

ഇപ്പോഴത്തെക്കാള്‍ കുറച്ചു കൂടി മികച്ച നടിയായി താന്‍ തിരിച്ചുവരുമെന്നും കാത്തിരിക്കൂവെന്നും സാമന്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അല്ലെങ്കില്‍ താനീ പോസ്റ്റ് നീക്കം ചെയ്യുമെന്നും നടി കൂട്ടിച്ചേര്‍ത്തു. ഒപ്പം ഓണ്‍ലൈന്‍ ക്ലാസിന്റെ ഒരു ചിത്രവും പങ്കുവച്ചിട്ടുണ്ട്.

തമിഴ്,തെലുങ്ക് സിനിമാലോകത്തെ തിളങ്ങുന്ന താരമാണ് സാമന്ത. നീ താനെ എന്‍ പൊന്‍വസന്തം, ഈച്ച, മെര്‍സല്‍,രംഗസ്ഥലം എന്നിവയാണ് സാമന്തയുടെ പ്രധാന സിനിമകള്‍. സൂപ്പര്‍ ഡീലക്സാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സാമന്ത ചിത്രം.