LiveTV

Live

Entertainment

അന്നൊരു ഹര്‍ത്താല്‍ ദിവസമായിരുന്നു, അന്ന് വൈകിട്ട് 6 മണിക്കായിരുന്നു 'പാസഞ്ചറിന്റെ' ആദ്യ ഷോ; ആദ്യ സിനിമയുടെ റിലീസിനെക്കുറിച്ച് സംവിധായകന്‍ രഞ്ജിത് ശങ്കര്‍

പത്മ തിയറ്റിലെത്തിയപ്പോൾ അത്യാവശ്യം തിരക്കുണ്ട്

അന്നൊരു ഹര്‍ത്താല്‍ ദിവസമായിരുന്നു, അന്ന് വൈകിട്ട് 6 മണിക്കായിരുന്നു 'പാസഞ്ചറിന്റെ' ആദ്യ ഷോ; ആദ്യ സിനിമയുടെ റിലീസിനെക്കുറിച്ച് സംവിധായകന്‍ രഞ്ജിത് ശങ്കര്‍

സംവിധായകന്‍ രഞ്ജിത് ശങ്കറിന്റെ മാത്രമല്ല, മലയാള സിനിമയുടെ തന്നെ ഗതി മാറ്റിയെഴുതിയ ചിത്രമായിരുന്നു പാസഞ്ചര്‍. മലയാള സിനിമ പ്രതിസന്ധിയിലായ സമയത്ത് ഒരു രക്ഷകനെ പോലെ വന്ന് തിയറ്ററുകള്‍ നിറച്ച ചിത്രം. 2009 മേയ് 7നായിരുന്നു ചിത്രം തിയറ്ററുകളിലെത്തിയത്. ദിലീപ്, ശ്രീനിവാസന്‍, മംമ്ത മോഹന്‍ദാസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ഹര്‍ത്താല്‍ ദിവസം റിലീസായ പാസഞ്ചര്‍ കടന്നുപോയിട്ട് 11 വര്‍ഷം കഴിഞ്ഞിരിക്കുന്നു.

രഞ്ജിത് ശങ്കറിന്റെ കുറിപ്പ്

2009 മെയ് എഴാം തിയ്യതി ഹർത്താലായിരുന്നു. അതു കഴിഞ്ഞ് വൈകീട്ട് ആറു മണിക്കായിരുന്നു പാസഞ്ചറിൻ്റെ ആദ്യ ഷോ. കാണാൻ വരുന്നില്ലെന്ന് വിനോദ്Vinod Shornur വിളിച്ചപ്പൊ പറഞ്ഞു. പിന്നെ എന്തോ കാണണമെന്നു തോന്നി.ഇനിയൊരു പക്ഷേ ഒരാദ്യ ഷോ ഉണ്ടായില്ലെങ്കിലോ..

പത്മ തിയറ്റിലെത്തിയപ്പോൾ അത്യാവശ്യം തിരക്കുണ്ട്. സംവിധായകനാണെന്നു പറഞ്ഞപ്പൊ കാർ പാർക്ക് ചെയ്യാൻ സ്ഥലം കിട്ടി.ലാലുവേട്ടൻ്റെയുംLaljose Mechery രഞ്ജിയേട്ടൻ്റെയുംRanjan Abraham ഇടയിലുള്ള സീറ്റിലിരുന്ന് ആദ്യ ഷോ കണ്ടു. ഷോ കഴിഞ്ഞ് ആദ്യം സുകുവേട്ടനെSukumar Parerikkal വിളിച്ചു.വീട്ടുകാരുടെ കൂടെ സെക്കൻ്റ് ഷോ ഒന്നു കൂടി കണ്ടു. പടം കണ്ടവർ പലരും ആവേശത്തോടെ എൻ്റെ നമ്പർ തേടി പിടിച്ചു വിളിച്ചു ഫോണിൻ്റെ ചാർജ് തീർന്നു.അമേരിക്കയിലായിരുന്ന ശ്രീനിയേട്ടനും ദിലീപേട്ടനും വിളിച്ചതായിരുന്നു ഏറ്റവും വലിയ സന്തോഷം. നാളെ എന്തു ചെയ്യാൻ പോവുന്നു എന്നു ശ്രീനിയെട്ടൻ ചോദിച്ചപ്പോൾ ഓഫീസുണ്ടെന്ന് ഞാൻ പറഞ്ഞു.ശ്രീനിയേട്ടൻ ഫോണിൽ ഉറക്കെ ചിരിച്ചു.

11 years since that night. Thanks for reminding Troll Mollywood.

2009 മെയ് എഴാം തിയ്യതി ഹർത്താലായിരുന്നു. അതു കഴിഞ്ഞ് വൈകീട്ട് ആറു മണിക്കായിരുന്നു പാസഞ്ചറിൻ്റെ ആദ്യ ഷോ. കാണാൻ...

Posted by Ranjith Sankar on Wednesday, May 6, 2020