LiveTV

Live

Entertainment

എനിക്ക് ഫേസ്ബുക്ക് അക്കൌണ്ടും ട്വിറ്ററുമില്ല, പിന്നെ നിങ്ങളൊക്കെ ആരാണ് ബോസ്? വ്യാജന്‍മാര്‍ക്കെതിരെ തുറന്നടിച്ച് നടി സ്വാതി റെഡ്ഡി

ഇൻസ്റ്റ​ഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം

എനിക്ക് ഫേസ്ബുക്ക് അക്കൌണ്ടും ട്വിറ്ററുമില്ല, പിന്നെ നിങ്ങളൊക്കെ ആരാണ് ബോസ്? വ്യാജന്‍മാര്‍ക്കെതിരെ തുറന്നടിച്ച് നടി സ്വാതി റെഡ്ഡി

ഫേസ്ബുക്കിലും ട്വിറ്ററിലും ഇല്ലാത്ത തന്റെ പേരില്‍ വ്യാജ അക്കൌണ്ടുകളുണ്ടാക്കി വാര്‍ത്തകള്‍ പടച്ചുവിടുന്നവര്‍ക്കെതിരെ നടി സ്വാതി റെഡ്ഡി രംഗത്ത്.ആരാണ് തന്റെ പേരിലുള്ള അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് എന്ന് അറിയില്ലെന്നും എന്നാൽ വീട്ടിലിരിക്കുന്ന താൻ അവരെക്കൊണ്ട് പൊറുതിമുട്ടി എന്നുമാണ് സ്വാതി പറയുന്നത്. വ്യാജന്മാരില്ലാത്ത 90കളിലേക്ക് പോകാൻ താൻ ആ​ഗ്രഹിക്കുന്നുണ്ടെന്നും സ്വാതി വ്യക്തമാക്കി. ഇൻസ്റ്റ​ഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

സ്വാതിയുടെ കുറിപ്പ്

ഒരു ആഴ്ചയ്ക്ക് ശേഷം ഞാന്‍ ഇന്‍സ്റ്റഗ്രാം നോക്കിയപ്പോഴാണ് ഈ ട്വിറ്റര്‍ അക്കൗണ്ട് കണ്ടത്. ഈ ട്വിറ്റര്‍ അക്കൗണ്ട് എന്റേതല്ല. ഞാന്‍ ട്വിറ്ററില്‍ ഇല്ല. ഇനി ഉണ്ടാവുകയുമില്ല. ഫേസ്ബുക്കിലും എനിക്ക് അക്കൌണ്ടില്ല. 2011 ലാണ് അത് ഞാന്‍ ഉപേക്ഷിച്ചത്. (മറ്റൊരാള്‍ ഹാന്‍ഡില്‍ ചെയ്തിരുന്ന ഒരു ഫേസ്ബുക്ക് പേജ് എനിക്കുണ്ടായിരുന്നു. ഇപ്പോള്‍ അതും പ്രവര്‍ത്തിക്കുന്നില്ല.) ഞാന്‍ ഇപ്പോഴും ഇന്‍സ്റ്റഗ്രാമില്‍ നില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. വ്യാജ അക്കൗണ്ടുകൾ എന്റെ ശ്രദ്ധയിൽ പെടുത്തിയവർക്ക് നന്ദി. ഈ അക്കൗണ്ടുകൾ ഇടയ്ക്കിടെ വരികയും പോകുകയും ചെയ്യുന്നുണ്ട്. നിങ്ങൾ ആരാണ് ബോസ്? നിങ്ങള്‍ക്ക് ട്വിറ്ററും ഊര്‍ജ്ജവുമുണ്ടെങ്കില്‍ അത് ഉപയോഗിച്ചോളൂ. എന്നെക്കുറിച്ച് നിങ്ങള്‍ എന്തൊക്കെ പറഞ്ഞിട്ടുണ്ടെന്നും എഴുതിയിട്ടുണ്ടെന്നും അറിയാനുള്ള കഴിവില്ല. ഇതൊന്നും വലിയ കാര്യമല്ലെന്ന് എനിക്കറിയാം. ഇപ്പോള്‍ വീട്ടിലിരുന്ന് വ്യാജന്മാരെക്കുറിച്ചറിഞ്ഞ് ഞാന്‍ മടുത്തു. എനിക്കു തന്നെ പൂര്‍ണമായി ഓണ്‍ലൈനില്‍ ഇരിക്കാന്‍ സൗകര്യമില്ല. അപ്പോഴാണ് എന്റെ വ്യാജ പ്രൊഫൈലിനായി സമയം കളയാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കുന്നു എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. വ്യാജ പ്രൊഫെെൽ, വ്യാജവാർത്തകൾ, വ്യാജ പോസ്റ്റുകൾ, വ്യാജമായ റിലേഷൻഷിപ്പ് സ്റ്റാറ്റസുകൽ, വ്യാജ ചിത്രങ്ങൾ, വ്യാജമായ പോസിറ്റീവ് എനർജി. എന്നെ 1990 കളിലേക്ക് തിരികെ കൊണ്ടുപോകൂ. അന്ന് ലാൻഡ്ലൈൻ ഫോണുകൾ നല്ല ശബ്​ദ നിലവാരത്തതിലുള്ള ഫോൺ സംഭാഷണങ്ങൾ ഉറപ്പു വരുത്തിയിരുന്നു, അന്നൊക്കെ ഒരു ചാറ്റൽ മഴ വന്നാൽ വെെദ്യുതി പോകുമായിരുന്നു, അന്നൊന്നും ക്വാറന്റെെൻ അല്ല ആളുകൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നത്. ഐസ്ക്രീമും മുട്ട പഫ്സും ദൂരദർശനിലെ പരിപാടികളുമെല്ലാം നമുക്ക് കൂടുതൽ ഉൻമേഷം നൽകിയിരുന്നു.

View this post on Instagram

Checked Instagram today after a week and it’s this, @SwathiReddyOffl Twitter handle is NOT mine. Am NOT on Twitter. I never will be. Am NOT on Facebook. I quit it in 2011. ( I have a page handled by someone else, which is dormant ) And. I don’t know why am still on Instagram. Maybe it provides a voice to say the below. Those of you who brought it to my notice, thank you. This account keeps returning and coming to my notice. ( who are you boss? #Darr ) If you have Twitter and the energy, then please flag it, I have not had much power over what’s written and said about me in the past. I know this shouldn’t matter, it’s not a big deal, am not so relevant also currently blah blah but home girl is just tired of fake. I don’t understand the patience to be a fake me when the real me is not able to be herself completely online. Fake profiles, Fake articles, fake posts, fake relationship standards, fake images, fake positive. Take me back to the 90s where a landline ensured more quality conversations, power cuts because of a drizzle and not a quarantine meant bonding, softy ice cream and egg puffs was standard socialising and Doordarshan was enough stimulation. #Uff #Lol

A post shared by Swathi (@swati194) on