LiveTV

Live

Entertainment

ഇനി ദുല്‍ഖറുമൊത്ത് ഒരു ത്രില്ലര്‍ ചിത്രം; മുംബൈ പൊലീസിന്‍റെ ഏഴാം വര്‍ഷത്തില്‍ റോഷന്‍ ആന്‍ഡ്രൂസ്

ഏഴ് വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് റോഷൻ ആൻഡ്രൂസ് പുതിയ ചിത്രത്തെക്കുറിച്ച് ഫേയ്സ്ബുക്കിൽ കുറിച്ചത്

ഇനി ദുല്‍ഖറുമൊത്ത് ഒരു ത്രില്ലര്‍ ചിത്രം; മുംബൈ പൊലീസിന്‍റെ ഏഴാം വര്‍ഷത്തില്‍ റോഷന്‍ ആന്‍ഡ്രൂസ്

റോഷൻ ആൻഡ്രൂസിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ് പൃഥ്വിരാജ് നായകനായെത്തിയ മുംബൈ പൊലീസ്. ഇന്ന് ചിത്രം പുറത്തിറങ്ങിയിട്ട് ഏഴ് വർഷം തികയുകയാണ്. ഇപ്പോൾ താന്‍ ഇനി ചെയ്യാനുദ്ദേശിക്കുന്ന ചിത്രത്തെക്കുറിച്ച് മനസ് തുറക്കുകയാണ് റോഷൻ ആൻഡ്രൂസ്. ദുൽഖർ സൽമാൻ നായകനായി എത്തുന്ന ചിത്രമായിരിക്കും താന്‍ ഇനി ചെയ്യാന്‍ പോകുന്നതെന്നും ബോബി- സഞ്ജയുടെ തിരക്കഥയിലൊരുക്കുന്ന ഒരു ത്രില്ലറായിരിക്കും സിനിമയെന്നും റോഷന്‍ പറയുന്നു.

ഏഴ് വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് റോഷൻ ആൻഡ്രൂസ് പുതിയ ചിത്രത്തെക്കുറിച്ച് ഫേയ്സ്ബുക്കിൽ കുറിച്ചത്. "മുംബൈ പൊലീസിന്‍റെ ഏഴ് വര്‍ഷങ്ങള്‍! ദൈവമേ! ആളുകള്‍ ഈ സിനിമയെക്കുറിച്ച് ഇന്നും സംസാരിക്കുന്നു. ബോബി, സഞ്ജയ്, പൃഥ്വി, ജയസൂര്യ, റഹ്മാന്‍, കുഞ്ചന്‍ ചേട്ടാ, അപര്‍ണ, ഹിമ, ദിവാകരന്‍ (ഛായാഗ്രാഹകന്‍), മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍, നിര്‍മ്മാതാക്കള്‍.. എല്ലാവര്‍ക്കും ഒരുപാട് നന്ദി. അടുത്തത് ദുല്‍ഖറിനൊപ്പമുള്ള ഒരു ത്രില്ലര്‍ ആണ്. ബോബി-സഞ്ജയ് എഴുതുന്നത്"- റോഷൻ ആൻഡ്രൂസ് കുറിച്ചു.

പൃഥ്വിരാജ്, ജയസൂര്യ, റഹ്മാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം മികച്ച വിജയം നേടിയിരുന്നു. പ്രതി പൂവൻകോഴിയാണ് റോഷൻ ആൻ‍‍ഡ്രൂസ് സംവിധാനം ചെയ്ത അവസാന ചിത്രം. മഞ്ജു വാര്യർ പ്രധാന വേഷത്തിൽ എത്തിയ ചിത്രവും വിജയിച്ചിരുന്നു.