കുഞ്ഞു ഋഷിയെ നെഞ്ചോട് ചേര്‍ത്ത് ലതാ മങ്കേഷ്കര്‍; ഓര്മച്ചിത്രത്തോടൊപ്പം വികാരനിര്‍ഭരമായ വാക്കുകളുമായി വാനമ്പാടി
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് നിങ്ങളെനിക്ക് ഈ ചിത്രം അയച്ചു തന്നത്

അന്തരിച്ച ബോളിവുഡ് താരം ഋഷി കപൂറിന് വികാരനിര്‍ഭരമായ ആദരാഞ്ജലി അര്‍പ്പിച്ച് പ്രശസ്ത ഗായിക ലതാ മങ്കേഷ്കര്‍. കുഞ്ഞു ഋഷിയെ നെഞ്ചോട് ചേര്‍ത്തു നില്ക്കുന്ന ഗായികയുടെ പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രവും ഇന്ത്യയുടെ വാനമ്പാടി പങ്കുവച്ചിട്ടുണ്ട്.
" കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് നിങ്ങളെനിക്ക് ഈ ചിത്രം അയച്ചു തന്നത്. ആ ദിവസത്തെയും അന്ന് നമ്മള് സംസാരിച്ചതിനെക്കുറിച്ചും ഞാനോര്‍ക്കുന്നു.നിന്നെക്കുറിച്ച് എനിക്ക് പറയാന്‍ വാക്കുകളില്ല'' ലത ട്വിറ്ററില്‍ കുറിച്ചു.
''ഞാൻ എന്ത് പറയണം, ആ വേദനയെക്കുറിച്ച് പറയാന്‍ എനിക്ക് വാക്കുകളില്ല. റിഷി കപൂറിന്റെ നിര്യാണത്തിൽ ഞാൻ വളരെയധികം ദുഃഖത്തിലാണ്. അദ്ദേഹത്തിന്റെ വേർപാട് മൂലം സിനിമാ മേഖലയ്ക്ക് വലിയ നഷ്ടം സംഭവിച്ചു. ഈ വേദനയിലൂടെ കടന്നുപോകുന്നത് സങ്കടകരമാണ്. ഈശ്വരന് അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നല്കട്ടെ'' ലത വേറൊരു ട്വീറ്റില്‍ കുറിച്ചു.
കഴിഞ്ഞ ജനുവരി 28ന് ഋഷി കപൂര്‍ തന്നെയാണ് ലതാജിയോടൊപ്പമുള്ള ചിത്രം ആദ്യം പങ്കുവച്ചത്.തനിക്ക് കേവലം രണ്ടോ മൂന്നോ മാസം മാത്രം പ്രായമുള്ളപ്പോൾ എടുത്ത ചിത്രമാണിതെന്നും ലത മങ്കേഷ്കറിന്റെ അനുഗ്രഹം തന്റെ ജീവിതത്തിൽ എന്നും ഉണ്ടായിരുന്നു എന്നും ചിത്രം പങ്കുവച്ചുകൊണ്ട് താരം കുറിച്ചു. തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും അമൂല്യമേറിയ ഈ ഫോട്ടോ ട്വിറ്ററിലൂടെ താൻ ലോകത്തിനു കാണിച്ചുകൊടുക്കുകയാണെന്നും അദ്ദേഹം കുറിച്ചിരുന്നു. ഈ ചിത്രം പങ്കുവച്ചതില്‍ ലത ഋഷിക്ക് നന്ദിയും അറിയിച്ചിരുന്നു.
ഇന്ന് രാവിലെ 8.45നാണ് ഋഷി കപൂര്‍ വിട പറഞ്ഞത്. രണ്ട് വര്‍ഷമായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഒരു കാലത്ത് ബോളിവുഡില്‍ സൂപ്പര്‍സ്റ്റാറായിരുന്നു ഋഷി. ബി ടൌണിലെ ആദ്യ ചോക്ലേറ്റ് ഹീറോ എന്നാണ് താരത്തെ വിശേഷിപ്പിക്കുന്നത്. ഋഷിക്കൊപ്പം നിരവധി ചിത്രങ്ങളില്‍ നായികയായിട്ടുള്ള നീതു സിംഗാണ് ഭാര്യ. പ്രശസ്ത നടന് രണ്‍ബീര്‍ കപൂര്‍ മകനാണ്.