LiveTV

Live

Entertainment

'മുത്തച്ഛന്‍റെ പേരായതിനാല്‍ എന്നെ അദ്ദേഹം പേരെടുത്ത് വിളിച്ചിരുന്നില്ല'; ഋഷി കപൂറിനെക്കുറിച്ച് പൃഥ്വിരാജ് പറയുന്നു

അതുല്‍ സബര്‍വാള്‍ സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ ഔറംഗാസേബില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചതിന്‍റെ ഓര്‍മ്മകള്‍ പങ്കുവെച്ചാണ് പൃഥ്വിരാജിന്‍റെ കുറിപ്പ്

'മുത്തച്ഛന്‍റെ പേരായതിനാല്‍ എന്നെ അദ്ദേഹം പേരെടുത്ത് വിളിച്ചിരുന്നില്ല'; ഋഷി കപൂറിനെക്കുറിച്ച് പൃഥ്വിരാജ് പറയുന്നു

അന്തരിച്ച ബോളിവുഡ് നടന്‍ ഋഷി കപൂറിനെ അനുസ്മരിച്ച് നടന്‍ പൃഥ്വിരാജ്. അതുല്‍ സബര്‍വാള്‍ സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ ഔറംഗാസേബില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചതിന്‍റെ ഓര്‍മ്മകള്‍ പങ്കുവെച്ചാണ് പൃഥ്വിരാജിന്‍റെ കുറിപ്പ്.

"ഇത് സിനിമക്ക് ദുഖഭരിതമായ ആഴ്ച്ചയാണ്. നിത്യശാന്തി നേരുന്നു ഋഷി സാര്‍. ഔറംഗാസേബില്‍ അദ്ദഹത്തോടൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം ലഭിച്ചു. അദ്ദേഹത്തോടൊപ്പം പങ്കിടാന്‍ ലഭിച്ച സമയം ഞാന്‍ കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന് എന്നെ പേരെടുത്തു വിളിക്കാനാവില്ലെന്ന് എപ്പോഴു പറയുമായിരുന്നു. കാരണം, അദ്ദേഹത്തിന്‍റെ മുത്തച്ഛന്‍റെ പേരും പൃഥ്വിരാജ് എന്നുതന്നെയാണല്ലോ.'' പൃഥ്വി കുറിച്ചു.

പൃഥ്വിയുടെ ഭാര്യയും നിര്‍മാതാവുമായ സുപ്രിയ മേനോനും ഋഷി കപൂറിന് ആദരാഞ്ജലികള്‍ നേര്‍ന്ന് പോസ്റ്റ് ചെയ്തു. "ഇത് സിനിമയ്ക്ക് ഏറെ കഷ്ടതകള്‍ നിറഞ്ഞ വാരമാണ്. അഭിനയ ഇതിഹാസം ഋഷി കപൂര്‍ ഇനി നമ്മോടൊപ്പമില്ല. അദ്ദേഹത്തിന്‍റെ അഭിനയം, നൃത്തം, നിറങ്ങള്‍ നിറഞ്ഞ സ്വെറ്ററുകള്‍, തോളിലൂടെ ഇടുന്ന സ്കാര്‍ഫ് ഇതെല്ലാം തലമുറകളെ ആനന്ദിപ്പിച്ചിരുന്നു. ഔറംഗാസേബിന്റെ ചിത്രീകരണ വേളയില്‍ അദ്ദേഹത്തെയും കുടുംബത്തെയും പരിചയപ്പെടാനുള്ള ഭാഗ്യം ലഭിച്ചു. അദ്ദേഹത്തിന്‍റെ ആത്മാവിന് പ്രാര്‍ഥനകള്‍"