LiveTV

Live

Entertainment

ഡി ഡേയില്‍ ഒരുമിച്ച് യാത്ര ചെയ്യുന്ന ഇര്‍ഫാനും ഋഷി കപൂറും; മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അവസാന യാത്ര പോയ സുഹൃത്തുക്കള്‍

ഡി ഡേയുടെ റിലീസ് സമയത്ത് ഋഷി കപൂറിനെക്കുറിച്ച് ഇര്‍ഫാന്‍ ഖാന്‍ പങ്കുവെച്ച വാക്കുകളും ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്

ഡി ഡേയില്‍ ഒരുമിച്ച് യാത്ര ചെയ്യുന്ന ഇര്‍ഫാനും ഋഷി കപൂറും; മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അവസാന യാത്ര പോയ സുഹൃത്തുക്കള്‍

കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ ഇന്ത്യന്‍ സിനിമ ലോകത്തിന് നഷ്ടമായത് രണ്ട് ഇതിഹാസ താരങ്ങളെയാണ്. ഇര്‍ഫാന്‍ ഖാനും ഋഷി കപൂറൂം. ബോളിവുഡില്‍ ഒരുപാട് അനശ്വര കഥാപാത്രങ്ങളെ അനശ്വരമാക്കിയ ഈ രണ്ട് നടന്മാരുടെ ഓര്‍മ്മകളില്‍, ഇരുവരും ഒരുമിച്ച് അഭിനയിച്ച് 2013ല്‍ പുറത്തിറങ്ങിയ ഡി-ഡേയിലെ ഒരു രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പ്രചരിപ്പിക്കുന്നത്.

ഋഷി കപൂറിന്‍റെയും ഇര്‍ഫാന്‍ ഖാന്‍റെയും കരിയറില്‍ ഒട്ടേറെ അംഗീകാരങ്ങള്‍ നേടിക്കൊടുത്ത ചിത്രമാണ് ഡി-ഡേ. നിഖില്‍ അധ്വാനി സംവിധാനം ചെയ്ത ചിത്രം നിരവധി ഫിലിംഫെയര്‍ അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഡി ഡേയുടെ റിലീസ് സമയത്ത് ഋഷി കപൂറിനെക്കുറിച്ച് ഇര്‍ഫാന്‍ ഖാന്‍ പങ്കുവെച്ച വാക്കുകളും ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.

ഡിഎആര്‍ മോഷന്‍ പിക്ചേഴ്സും എമ്മേയ് എന്‍റര്‍ടെയിന്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രമാണ് ഡി ഡേ. ഇര്‍ഫാന്‍ ഖാന്‍, ഋഷി കപൂര്‍ എന്നിവര്‍ക്കൊപ്പം അര്‍ജുന്‍ റാംപാല്‍, ഹുമ ഖുറൈഷി, ശ്രുതി ഹസന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്. ആര്‍.എ.ഡബ്ല്യു ഏജന്‍റ് വാലി ഖാന്‍ എന്ന കഥാപാത്രമാണ് ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍ അവതരിപ്പിച്ചത്. ദാവൂദ് ഇബ്രാഹിമില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച ഇഖ്ബാല്‍ സേട്ട് എന്ന കഥാപാത്രമാണ് റിഷി കപൂറിന്‍റേത്.

എന്‍റെ കസിന്‍ അദ്ദേഹത്തിന്‍റെ വലിയ ആരാധകനാണ്. ഞാനും അദ്ദേഹത്തിന്‍റെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. അദ്ദേഹം ഒരു ഗംഭീര മനുഷ്യനാണ്. എനിക്ക് ഒരിക്കലും അദ്ദേഹത്തെപ്പോലൊരു നടനാകാന്‍ സാധിക്കില്ല. ഒരേപോലുള്ള ഒരുപാട് വേഷങ്ങള്‍ ചെയ്യുമ്പോഴും അതൊന്നും നമ്മെ വെറുപ്പിക്കുന്നില്ല. അതുതന്നെയാണ് അദ്ദേഹത്തിന്‍റെ രണ്ടാം വരവിന് കൂടുതല്‍ പൊലിമ നല്‍കിയതും. അദ്ദേഹം ഒരിക്കലും ഒരു താരമാകാന്‍ ആഗ്രഹിച്ചിട്ടില്ല, അതുകൊണ്ട് അദ്ദേഹം ഒരു ഗംഭീര നടനായി എന്നും ജീവിക്കും. ഇര്‍ഫാന്‍ ഖാന്‍ ഋഷി കപൂറിനെക്കുറിച്ച് പറഞ്ഞു.