LiveTV

Live

Entertainment

ബോളിവുഡ് താരം ഋഷി കപൂർ അന്തരിച്ചു

അര്‍ബുദ ബാധിതനായതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം അമേരിക്കയില്‍ ചികിത്സയിലായിരുന്നു

ബോളിവുഡ് താരം ഋഷി കപൂർ അന്തരിച്ചു

ബോളിവുഡ് നടനും സംവിധായകനും നിർമ്മാതാവുമായ ഋഷി കപൂർ അന്തരിച്ചു. രണ്ട് വര്‍ഷത്തിലേറെയായി അര്‍ബുദ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ശ്വാസതടസ്സത്തെത്തുടര്‍ന്നാണ് അറുപത്തിയേഴുകാരനായ അദ്ദേഹത്തെ മുംബൈയിലെ എച്ച്‌.എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അര്‍ബുദ ബാധിതനായതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം അമേരിക്കയില്‍ ചികിത്സയിലായിരുന്നു. തുടര്‍ നാട്ടില്‍ മടങ്ങിയെത്തിയ താരത്തെ ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതോടെയാണ് ഇന്നലെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയത്.

മരണ സമയത്ത് ഭാര്യ നീതു കപൂർ ഒപ്പമുണ്ടായിരുന്നു. നിര്യാണത്തിൽ സിനിമ - രാഷ്ട്രീയ രംഗത്തെ നിരവധി പേർ അനുശോചനവുമായി രംഗത്തെത്തി.

രാജ് കപൂറിന്റെ മകനായ ഋഷി കപൂർ, മേരാ നാം ജോക്കറിൽ ബാലതാരമായാണ് ബോളിവുഡിൽ അരങ്ങേറുന്നത്. 1973 ൽ ബോബി എന്ന സിനിമയിലൂടെ നായകനായി അരങ്ങേറി. തുടർന്ന് നൂറോളം ചിത്രങ്ങളിൽ വേഷമിട്ടു. ‘ദി ബോഡി’ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.