LiveTV

Live

Entertainment

ലോക സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിച്ച നടന്‍; ഇര്‍ഫാന്‍ ഖാന് ആദരാഞ്ജലികളര്‍പ്പിച്ച് ഓസ്കറും ഗോള്‍ഡന്‍ ഗ്ലോബും

അദ്ദേഹം ആദ്യമായി അഭിനയിച്ച സലാം ബോബെ ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍ നേടിയ ചിത്രമാണ്

ലോക സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിച്ച നടന്‍; ഇര്‍ഫാന്‍ ഖാന് ആദരാഞ്ജലികളര്‍പ്പിച്ച് ഓസ്കറും ഗോള്‍ഡന്‍ ഗ്ലോബും

തന്‍റെ അമ്പത്തിമൂന്നാം വയസില്‍ ഇഹലോകവാസം വെടിഞ്ഞ ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍റെ മരണത്തില്‍ അനുശോചനം അര്‍പ്പിച്ച് അക്കാദമി ഓഫ് മോഷന്‍ പിക്ചേഴേസും ഗോള്‍ഡന്‍ ഗ്ലോബും. ലോക സിനിമ ഭൂപടത്തില്‍ ഇന്ത്യന്‍ സിനിമയുടെ മുഖമായി മാറിയ നടന്‍റെ വേര്‍പാട് സിനിമ ലോകത്ത് തന്നെ വലിയ അഘാതമായിരുന്നു.

ബോളിവുഡിന്‍റെ പ്രധാന മുഖങ്ങളിലൊരാളായ ഇര്‍ഫാന്‍ ഖാന്‍ ലൈഫ് ഓഫ് പൈ, സ്ലം ഡോഗ് മില്യണയര്‍, ദി നെയിം സേക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകസിനിമയില്‍ തന്‍റെ വ്യക്തിമുദ്ര പതിപ്പിച്ചു. ഒരുപാട് പേരുടെ പ്രചോദനമായിരുന്നു, എന്നും അദ്ദേഹം ഓര്‍മ്മകളിലുണ്ടാകും. അക്കാദമി ട്വിറ്ററില്‍ കുറച്ചു. ഇര്‍ഫാന്‍ ഖാന്‍ വേഷമിട്ട സ്ലം ഡോഗ് മില്യണയര്‍ നിരവധി കാറ്റഗറികളില്‍ ഓസ്കര്‍ നേടിയ ചിത്രമായിരുന്നു.

ഫേസ്ബുക്കിലൂടെയാണ് ഗോള്‍ഡന്‍ ഗ്ലോബ് തങ്ങളുടെ അനുശോചനം രേഘപ്പെടുത്തിയത്. അദ്ദേഹം അഭിനയിച്ച സ്ലം ഡോഗ് മില്യണയര്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്. അദ്ദേഹം ആദ്യമായി അഭിനയിച്ച സലാം ബോബെ ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍ നേടിയ ചിത്രമാണ്.