LiveTV

Live

Entertainment

വിവാദങ്ങളൊഴിയാതെ 'വരനെ ആവശ്യമുണ്ട്';ദുൽഖറിനെ പിന്തുണച്ചും മാപ്പ് ചോദിച്ചും നടൻ പ്രസന്ന

നമ്മുടെ നാട്ടിൽ ”എന്ന കൊടുമൈ ശരവണൻ” എന്ന ഡയലോഗ് പോലെ പ്രസിദ്ധമായ ഒരു പഴയ സിനിമാ ഡയലോഗിൽ നിന്നാണ് ഈ പേര് ഉപയോഗിച്ചിരിക്കുന്നത്

വിവാദങ്ങളൊഴിയാതെ 'വരനെ ആവശ്യമുണ്ട്';ദുൽഖറിനെ പിന്തുണച്ചും മാപ്പ് ചോദിച്ചും നടൻ പ്രസന്ന

തിയറ്ററുകളിലെത്തിയപ്പോള്‍ നിറഞ്ഞ കയ്യടിയോടെ സ്വീകരിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമായപ്പോള്‍ മുതല്‍ കഷ്ടകാലമാണ്. വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ചിത്രം ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ സുരേഷ് ഗോപി നായയെ പ്രഭാകരാ എന്ന് വിളിക്കുന്ന രംഗം എല്‍ടിടിഇ നേതാവായിരുന്ന വേലുപ്പിള്ള പ്രഭാകരനെ അധിക്ഷേപിക്കുന്നതാണെന്ന ആരോപണമുയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവും നായകനുമായ ദുല്‍ഖര്‍ സല്‍മാന്‍ മാപ്പ് പറഞ്ഞിരുന്നു. ഇപ്പോള്‍ ദുല്‍ഖറിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് തമിഴ് നടന്‍ പ്രസന്ന.മലയാള സിനിമകൾ കാണുന്ന ഒരാളെന്ന നിലയിൽ തനിക്ക് അത് മനസിലാകും എന്നാണ് പ്രസന്ന ട്വിറ്ററില്‍ കുറിച്ചത്.

‘ നമ്മുടെ നാട്ടിൽ ”എന്ന കൊടുമൈ ശരവണൻ” എന്ന ഡയലോഗ് പോലെ പ്രസിദ്ധമായ ഒരു പഴയ സിനിമാ ഡയലോഗിൽ നിന്നാണ് ഈ പേര് ഉപയോഗിച്ചിരിക്കുന്നത്. പ്രിയ ജനങ്ങളെ, എനിക്ക് ഈ പേരുമായി ബന്ധപ്പെട്ട വികാരം മനസ്സിലായി, പക്ഷേ തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിൽ വിദ്വേഷം പ്രചരിപ്പിക്കരുത്’. പ്രസന്ന ട്വിറ്ററിൽ കുറിക്കുന്നു. മാത്രമല്ല, ദുൽഖർ സൽമാനോട് മാപ്പ് പറയുകയും ചെയ്യുന്നുണ്ട് താരം.

‘മലയാള സിനിമകൾ കാണാറുള്ള ഒരു തമിഴൻ എന്ന നിലയിൽ ഞാൻ സന്ദർഭം മനസ്സിലാക്കുന്നു, തെറ്റിദ്ധാരണയ്ക്കും അനാവശ്യമായ എല്ലാ ദുരുപയോഗത്തിനും ദുൽഖറിനോട് ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു..സുരേഷ്‌ഗോപി സാറിന്റെ “ഓർമയുണ്ടോ ഇ മുഖം” എന്ന ഡയലോഗ് പോലെ ഈ പേര് ഉപയോഗിച്ചിരിക്കുന്നതായി ഞാൻ മനസിലാക്കുന്നു’. പ്രസന്ന പറയുന്നു. ഇതിനു ദുൽഖർ നന്ദിയും അറിയിക്കുന്നുണ്ട്.