LiveTV

Live

Entertainment

യു ട്യൂബ് ചാനലുമായി അട്ടപ്പാടിയുടെ സ്വന്തം പാട്ടുകാരി നഞ്ചമ്മ

നഞ്ചമ്മ ഒഫീഷ്യൽ എന്നാണ് ചാനലിന്റെ പേര്


യു ട്യൂബ് ചാനലുമായി അട്ടപ്പാടിയുടെ സ്വന്തം പാട്ടുകാരി നഞ്ചമ്മ

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കലക്കാതാ എന്നു തുടങ്ങുന്ന പാട്ട് കേട്ടവരാരും മറക്കില്ല. നാടന്‍ ചേലുള്ള ഈ പാട്ട് പാടിയ ആളെയും. നഞ്ചമ്മ എന്ന മുത്തശ്ശിയമ്മയെ അത്രക്കും മലയാളിക്ക് പരിചയമായിട്ടുണ്ട്. ഇപ്പോള്‍ പുതിയ യു ട്യൂബ് ചാനലുമായി എത്തിയിരിക്കുകയാണ് നഞ്ചമ്മ.നഞ്ചമ്മ ഒഫീഷ്യൽ എന്നാണ് ചാനലിന്റെ പേര്.

അട്ടപ്പാടിയുടെ പാട്ടുകളും ഒപ്പം തനത് കൃഷി രീതികള്‍, ജീവിതാനുഭവങ്ങള്‍, പാചക രീതികള്‍, തനതു വൈദ്യം എന്നിവയൊക്കെയാണ് ചാനലിലൂടെ നഞ്ചമ്മ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നത്. കഴിഞ്ഞ ദിവസം ചാനലിന്റെ ലോഞ്ചിംഗ് നടത്തുകയുണ്ടായിരുന്നു.

അയ്യപ്പനും കോശിയും സിനിമയിൽ നഞ്ചമ്മ അഭിനയിക്കുകയും ചെയ്തിരുന്നു. ‘കലക്കാത്ത’ പാട്ടിന്റെ വരികളെഴുതിയതും നഞ്ചമ്മയാണ്. ജേക്‌സ് ബിജോയ് ആണ് പാട്ടിന് ഈണമിട്ടത്. പാട്ട് സിനിമ തിയറ്ററുകളിൽ എത്തുന്നതിന് മുൻപേ സൂപ്പർഹിറ്റായി.