LiveTV

Live

Entertainment

‘വിദ്യാർഥിയായും ആരാധകനായും ഒരേ സമയം ഞാന്‍ നിങ്ങളെ നോക്കി നിന്നു, നന്ദി ഇര്‍ഫാന്‍’: ദുല്‍ഖര്‍ സല്‍മാന്‍

‘നിങ്ങളുടെ മുഖത്ത് എല്ലായ്പ്പോഴും ആ പുഞ്ചിരി ഉണ്ടായിരുന്നു. ലോകത്തെ ആശ്ചര്യപ്പെടുത്തുന്ന പുഞ്ചിരി. അങ്ങനെയാണ് ഞാൻ നിങ്ങളെ എപ്പോഴും ഓർമ്മിക്കുന്നത്’. ദുൽഖർ കുറിച്ചു

‘വിദ്യാർഥിയായും ആരാധകനായും ഒരേ സമയം ഞാന്‍ നിങ്ങളെ നോക്കി നിന്നു, നന്ദി ഇര്‍ഫാന്‍’: ദുല്‍ഖര്‍ സല്‍മാന്‍

ബോളിബുഡ് താരം ഇര്‍ഫാന്‍ ഖാന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ വേദനയിലാണ് ആരാധകരും സിനിമാലോകവും. ക്യാൻസറിനെ പോലും പോരാടി തോൽപിച്ച താരം വീണ്ടും ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നതെങ്കിലും വിധി മറ്റൊന്നായിരുന്നു. ആരാധകരുടേയും സഹപ്രവർത്തകരുടേയും മനസിൽ വേദന ബാക്കിയാക്കിയാണ് ഇർഫാൻ ഖാൻ ചമയങ്ങളില്ലാത്ത ലോകത്തേയ്ക്ക് യാത്രയായത്. പകരം വെക്കാനില്ലാത്ത ബോളിവുഡ് താരത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്ക് വെക്കുകയാണ് സിനിമാ താരങ്ങളും സഹപ്രവര്‍ത്തകരും.

ദുല്‍ഖര്‍ സല്‍മാന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ‘കാർവാനി’ൽ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ഇർഫാനായിരുന്നു. ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിച്ച അവിനാശ് എന്ന കഥാപാത്രത്തിന്‍റെ സുഹൃത്തായ ഷൌക്കത്ത് എന്ന കഥാപാത്രത്തെയാണ് ഇര്‍ഫാന്‍ അഭിനയിച്ചത്. ഇർഫാൻ ഖാന്റെ വിയോഗം തനിയ്ക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്നാണ് ദുൽഖർ സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞത്. കാര്‍വാന്‍റെ ഷൂട്ടിങ് സമയത്തുണ്ടായ ഇര്‍ഫാന്‍ഖാനൊപ്പമുള്ള അനുഭവങ്ങള്‍ ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Can’t wrap my head around this. You were this humongous talent, a living legend, an international movie star. And yet,...

Posted by Dulquer Salmaan on Wednesday, April 29, 2020

‘നിങ്ങൾ‌ ഒരു മഹത്തായ പ്രതിഭയായാണ്, ജീവിക്കുന്ന ഇതിഹാസം, ഒരു രാജ്യാന്തര താരമായിരുന്നിട്ട് പോലും കാർവാനില്‍ ഞങ്ങളുള്‍പ്പടെ, കണ്ടുമുട്ടിയ എല്ലാവരെയും ഒരുപോലയാണ് നിങ്ങള്‍ പരിഗണിച്ചത്. നിങ്ങളുടെ പെരുമാറ്റത്തിലൂടെ ഒരു കുടുംബം പോലെയാണ് അവിടെ ഞങ്ങള്‍ക്ക് തോന്നിയത്. ദയാലുവായിരുന്നു നിങ്ങള്‍, നർമ്മവും, ആകർഷകത്വവും, പ്രചോദനവും നിങ്ങളിലുണ്ടായിരുന്നു.

ഒരേ സമയം വിദ്യാർഥിയായും ആരാധകനായും ഷൂട്ടിങ്ങിന്റെ അവസാന ദിനം വരെ ഞാന്‍ നിങ്ങളെ നോക്കി നിന്നു. വളരെ നന്ദിയുണ്ട്, അവസാനം വരെ എന്റെ മുഖത്ത് പുഞ്ചിരി നിലനിര്‍ത്തിയതിന്. പലപ്പോഴും വിസ്മയത്തോടെയാണ് ഞാന്‍ നിങ്ങളെ ഉറ്റുനോക്കിയത്. നിങ്ങളുടെ മുഖത്ത് എല്ലായ്പ്പോഴും ആ പുഞ്ചിരി ഉണ്ടായിരുന്നു. ലോകത്തെ ആശ്ചര്യപ്പെടുത്തുന്ന പുഞ്ചിരി. അങ്ങനെയാണ് ഞാൻ നിങ്ങളെ എപ്പോഴും ഓർമ്മിക്കുന്നത്'. ദുൽഖർ കുറിച്ചു.