LiveTV

Live

Entertainment

വന്‍കുടലില്‍ അണുബാധ; ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ ആശുപത്രിയില്‍ 

ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ഇര്‍ഫാന്‍ ഖാന്‍ ചികിത്സയിലുള്ളതെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

വന്‍കുടലില്‍ അണുബാധ; ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ ആശുപത്രിയില്‍ 

വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് ബോളിവുഡ് താരം ഇർഫാൻ ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ കോകിലാബെൻ ധീരുബായ് അംബാനി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ടുകള്‍. ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ഇര്‍ഫാന്‍ ഖാന്‍ ചികിത്സയിലുള്ളതെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

‘ഇര്‍ഫാന്‍ ഖാനെ മുംബൈയിലെ കോകിലബെൻ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നു എന്ന വാര്‍ത്ത ശരിയാണ്. വന്‍കുടലിലെ അണുബാധയെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിച്ചത്. അദ്ദേഹം ഇപ്പോള്‍ ഡോക്ടറുടെ നിരീക്ഷണത്തിലാണ്. അദ്ദേഹത്തിന്റെ കരുത്തും ധൈര്യവുമാണ് ഇതുവരെയുള്ള പോരാട്ടത്തിന് ഊര്‍ജമായിരുന്നത്. ഇച്ഛാശക്തിയിലൂടെയും പ്രാര്‍ഥനയിലൂടെയും അദ്ദേഹം വേഗം സുഖം പ്രാപിക്കുമെന്ന് വിശ്വസിക്കാം.' ഇര്‍ഫാന്‍ഖാനുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

2018ൽ ഇർഫാന്‍ ഖാന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ കണ്ടെത്തിയിരുന്നു. അപൂർവമായ് പിടിപെടുന്ന രോഗമാണ് ട്യൂമര്‍ എൻഡോക്രൈൻ. രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇർഫാൻ വിദേശത്ത് ചികിത്സ തേടിയിരുന്നു. ചികിത്സ കഴിഞ്ഞ് അടുത്തിടെയാണ് താരം അഭിനയരംഗത്ത് വീണ്ടും സജീവമായത്. അംഗ്രേസി മീഡിയമാണ് ഇർഫാന്റേതായ് പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമ. കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഇർഫാൻ ഖാന്റെ മാതാവ് സയീദ ബീഗം അന്തരിച്ചത്. ലോക്ക്ഡൗൺ കാരണം ഇർഫാൻ ഖാന് അവസാനമായി മാതാവിനെ കാണാനോ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനോ കഴിഞ്ഞിരുന്നില്ല.