LiveTV

Live

Entertainment

കൂളിംഗ് ഗ്ലാസ് വച്ച ബാഹുബലി, ഒരുമിച്ച് ചായ കുടിക്കുന്ന പല്‍വാല്‍ ദേവനും ദേവസേനയും; ബാഹുബലി 2വിന്റെ മൂന്നാം വര്‍ഷത്തില്‍ രസകരമായി ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

2017 ഏപ്രിൽ 28നാണ് ബാഹുബലി 2 റിലീസിന് എത്തിയത്

കൂളിംഗ് ഗ്ലാസ് വച്ച ബാഹുബലി, ഒരുമിച്ച് ചായ കുടിക്കുന്ന പല്‍വാല്‍ ദേവനും ദേവസേനയും; ബാഹുബലി 2വിന്റെ മൂന്നാം വര്‍ഷത്തില്‍ രസകരമായി ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

ഇന്ത്യന്‍ സിനിമയുടെ ചരിത്രം മാറ്റിയെഴുതിയ സിനിമ, അതിര്‍ത്തികള്‍ ഭേദിച്ച് ലോക പ്രേക്ഷകരെ കയ്യിലെടുത്ത തെലുങ്ക് ചിത്രം. അതെ ബാഹുബലി തന്നെ.. റെക്കോഡുകള്‍ക്ക് തുടക്കമിട്ടുകൊണ്ട് ബാഹുബലി 2 തിയറ്ററുകളിലെത്തിയിട്ട് ഇന്ന് മൂന്ന് വര്‍ഷം.

2017 ഏപ്രിൽ 28നാണ് ബാഹുബലി 2 റിലീസിന് എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന്റെ മൂന്നാം വാർഷികം ആഘോഷിക്കുന്ന ഇന്ന് ചിത്രത്തിന്റെ രസകരമായ ലൊക്കേഷൻ ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ട്വിറ്ററിലൂടെയാണ് ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.

തമാശ പറഞ്ഞ് ഒരേ കപ്പില്‍ നിന്നും ചായ കുടിക്കുന്ന പല്‍വാല്‍ ദേവനും ദേവസേനയും കൂളിംഗ് ഗ്ലാസ് വച്ച ബാഹുബലിയും കൂളായി നില്‍ക്കുന്ന അവന്തികയും കട്ടപ്പയും ശിവകാമിയുമെല്ലാം ഈ ചിത്രങ്ങളിലുണ്ട്.

എസ്.എസ് രാജമൌലി സംവിധാനം ചെയ്ത ചിത്രമാണ് ബാഹുബലി. രണ്ട് ഭാഗങ്ങളായിട്ടാണ് ചിത്രം പുറത്തിറങ്ങിയത്. പ്രേക്ഷകരെ ഏറെ മുള്‍മുനയില്‍ നിര്‍ത്തിയ ആദ്യ ഭാഗത്തിന് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴാണ് രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആദ്യഭാഗമായ ബാഹുബലി: ദ ബിഗിനിംഗ് സൂപ്പര്‍ഹിറ്റായിരുന്നെങ്കില്‍ രണ്ടാം ഭാഗമായ ബാഹുബലി: ദ കൺക്ലൂഷൻ റെക്കോഡുകള്‍ മാറ്റിയെഴുതി. പ്രഭാസ് എന്ന നടന്റെ തലവര തന്നെ മാറ്റിയ ചിത്രമായിരുന്നു ബാഹുബലി.

അനുഷ്ക ഷെട്ടി, റാണ ദഗ്ഗുബറ്റി, സത്യരാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 4K ഹൈ ഡെഫെനിഷനിൽ റിലീസ് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രമാണ് ബാഹുബലി:ദ കൺക്ലൂഷൻ. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളില്‍ തിയറ്ററുകളിലെത്തി. ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ലോകമെമ്പാടും മികച്ച പ്രതികരണമാണ് ലഭിച്ചത് . റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളിൽ എക്കാലത്തെയും മികച്ച കളക്ഷൻ നേടിയ ഇന്ത്യൻ ചലച്ചിത്രം,ആയിരം കോടി ക്ലബ്ബിൽ പ്രഥമാംഗത്വം കരസ്ഥമാക്കിയ ചലച്ചിത്രം എന്നീ ബഹുമതികൾ ഈ ബാഹുബലി 2 സ്വന്തമാക്കി. 2017ലെ അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്കാരദാനച്ചടങ്ങിൽ മികച്ച ജനപ്രിയ ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു.