LiveTV

Live

Entertainment

‘കിം ജോങ് മരിക്കുകയാണെങ്കില്‍ പിന്നീട് എത്തുക അതിക്രൂരയായ സഹോദരി’: സംവിധായകന്‍ രാം ഗോപാല്‍ വര്‍മ

‘കിം മരിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ സഹോദരി കിം ഡെെനാസ്റ്റി ഭരണം ഏറ്റെടുക്കുമെന്ന് പല അഭ്യൂഹങ്ങളും കേള്‍ക്കുന്നു. അങ്ങനെയെങ്കില്‍ ലോകത്തിന് ആദ്യത്തെ വനിതാ വില്ലനെയായിരിക്കും ലഭിക്കുക‘അദ്ദേഹം പറഞ്ഞു

‘കിം ജോങ്  മരിക്കുകയാണെങ്കില്‍ പിന്നീട് എത്തുക അതിക്രൂരയായ സഹോദരി’: സംവിധായകന്‍ രാം ഗോപാല്‍ വര്‍മ

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകളോട് പല രീതിയിലാണ് പ്രതികരണങ്ങള്‍ വന്ന് കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന് മസ്തിഷ്ക മരണം സംഭവിച്ചുവെന്ന് വരെയുള്ള പ്രചരണങ്ങളും നടക്കുന്നുണ്ട്. അങ്ങനെ കിം ജോങ് ഉന്നിന്‍റെ ആരോഗ്യ നിലയെക്കുറിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങളാണ് പരക്കുന്നത്.

ഇതിനിടെ കിം മരിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ സഹോദരി കിം ഡെെനാസ്റ്റി ഭരണം ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ വിഷയത്തില്‍ പ്രതികരണവുമായ് എത്തിയിരിക്കുകയാണ് ഇന്ത്യന്‍ സംവിധായകനായ രാം ഗോപാല്‍ വര്‍മ. കിം മരിക്കുകയാണെങ്കില്‍ അദ്ദേഹത്തേക്കാള്‍ ക്രൂരയായ സഹോദരിയായിരിക്കും അധികാരത്തില്‍ എത്തുക എന്നാണ് രാം ഗോപാല്‍ പറയുന്നത്. തന്‍റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് രാം ഗോപാല്‍ വര്‍മ ഇക്കാര്യം സൂചിപ്പിച്ചത്.

‘ഇതിനിടെ കിം മരിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ സഹോദരി കിം ഡെെനാസ്റ്റി ഭരണം ഏറ്റെടുക്കുമെന്ന് പല അഭ്യൂഹങ്ങളും കേള്‍ക്കുന്നു. അങ്ങനെയെങ്കില്‍ ലോകത്തിന് ആദ്യത്തെ വനിതാ വില്ലനെയായിരിക്കും ലഭിക്കുക. അതോടെ ജയിംസ് ബോണ്ട് എന്ന സങ്കല്‍പം യാതാര്‍ഥ്യമാകും’ രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തു.