LiveTV

Live

Entertainment

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 1000 സുരക്ഷാ കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് വിദ്യാ ബാലന്‍

ഇനിയൊരു ആയിരം കിറ്റുകൾ കൂടി സംഭാവന ചെയ്യാനുള്ള സംരംഭത്തിൽ പങ്കാളികളാവണമെന്ന് വിദ്യ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു



ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 1000 സുരക്ഷാ കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് വിദ്യാ ബാലന്‍

കോവിഡ് മഹാമാരിക്കെതിരെ പോരാടാന്‍ ആരോഗ്യപ്രവര്‍ത്തകരോട് കൈ കോര്‍ത്ത് ബോളിവുഡ് താരം വിദ്യാ ബാലനും .കോവിഡ് മുന്നണിപ്പോരാളികൾക്കായി ആയിരം വ്യക്തിഗത സുരക്ഷാ കിറ്റുകളാണ് താരം സംഭാവന ചെയ്യുമെന്ന് അറിയിച്ചത്. ഇനിയൊരു ആയിരം കിറ്റുകൾ കൂടി സംഭാവന ചെയ്യാനുള്ള സംരംഭത്തിൽ പങ്കാളികളാവണമെന്ന് വിദ്യ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.

കോവിഡിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബോളിവുഡില്‍ നിന്നും വന്‍തോതില്‍ സഹായപ്രവാഹമുണ്ട്. താരങ്ങളായ സൽമാൻ ഖാൻ, അജയ് ദേവ്ഗൺ, അക്ഷയ് കുമാർ, സോനു സൂദ്, സഞ്ജയ് ദത്ത് തുടങ്ങിയ താരങ്ങളെല്ലാം സഹായവുമായി രംഗത്ത വന്നിരുന്നു.