LiveTV

Live

Entertainment

നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു

അഭിനേതാവായാണ് കൂടുതല്‍ അറിയപ്പെട്ടിരുന്നെങ്കിലും നല്ലൊരു എഴുത്തുകാരന്‍ കൂടിയായിരുന്നു അദ്ദേഹം

നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു

പ്രശസ്ത സിനിമാ–സീരിയൽ താരം രവി വള്ളത്തോൾ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1987ൽ പുറത്തിറങ്ങിയ സ്വാതിതിരുന്നാളിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തെത്തിയത്. അതിന്ശേഷം മതിലുകൾ, കോട്ടയം കഞ്ഞച്ചൻ, ഗോഡ്ഫാദർ, വിഷ്ണുലോകം, സർഗം, കമ്മീഷണർ എന്നിങ്ങനെ അൻപതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അഭിനേതാവായാണ് കൂടുതല്‍ അറിയപ്പെട്ടിരുന്നെങ്കിലും നല്ലൊരു എഴുത്തുകാരന്‍ കൂടിയായിരുന്നു അദ്ദേഹം. ഗാനരചന നിര്‍ഹിച്ചാണ് സിനിമയിലേക്ക് ചുവടെടുത്ത് വെക്കുന്നത്.

1976-ൽ മധുരം തിരുമധുരം എന്ന ചിത്രത്തിന് വേണ്ടി "താഴ്വരയിൽ മഞ്ഞുപെയ്തു" എന്ന ഗാനം എഴുതിയാണ് രവി വള്ളത്തോള്‍ സിനിമയിലെത്തുന്നത്. 1986-ൽ ഇറങ്ങിയ രേവതിക്കൊരു പാവക്കുട്ടി എന്ന ചിത്രത്തിലൂടെ കഥാകൃത്തുമായി. 1986-ൽ ദൂരദർനില്‍ സംപ്രേഷണം ചെയ്ത "വൈതരണി" എന്ന സീരിയലിലൂടെയാണ് രവി വള്ളത്തോളിന്‍റെ ആദ്യ സീരിയല്‍. അദ്ദേഹത്തിന്റെ അച്ഛൻ ടി.എൻ. ഗോപിനാഥൻ നായരുടെയായിരുന്നു സീരിയലിന്റെ തിരക്കഥ. തുടർന്ന് ഏതാണ്ട് നൂറോളം സീരിയലുകളിൽ രവി വള്ളത്തോൾ അഭിനയിച്ചു.