LiveTV

Live

Entertainment

കുടവയറനായി നിവിന്‍ പോളി, പടവെട്ടിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍

നേരത്തെ പടവെട്ടിന് വേണ്ടി നിവിൻ പോളിയുടെ കഠിനാധ്വാനത്തെ പ്രശംസിച്ച് ലിജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് വൈറലായിരുന്നു

കുടവയറനായി നിവിന്‍ പോളി, പടവെട്ടിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍

കഥാപാത്രങ്ങള്‍ക്കായി അടിമുടി മേക്ക് ഓവറുകള്‍ നടത്തി ശ്രദ്ധ നേടുകയാണ് മലയാളത്തിലെ യുവതാരങ്ങള്‍. മാലിക്കിനായി ഫഹദും ആടുജീവിതത്തിനായി പൃഥ്വിരാജും നടത്തിയ പരീക്ഷണങ്ങള്‍ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ പടവെട്ട് എന്ന ചിത്രത്തിലെ കഥാപാത്രത്തിനായി നിവിന്‍ നടത്തിയ മേക്ക് ഓവറാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. തടി കൂട്ടി വലിയ കുടവയറുമായാണ് നിവിൻ പോളിയുടെ നിൽപ്പ്. ചിത്രത്തിലെ ലൊക്കേഷൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സണ്ണി വെയിനാണ്. നേരത്തെ ശ്യാമപ്രസാദിന്‍റെ ഹേ ജൂഡിന് വേണ്ടിയാണ് നിവിൻ വണ്ണം കൂട്ടിയത്. ​ഗീതു മോഹൻദാസിന്റെ മൂത്തോനുവേണ്ടിയും നിവിൻ വ്യത്യസ്ത ലുക്കിൽ എത്തി. വണ്ണം കുറച്ചുകൊണ്ടു വരുന്നതിനിടയിലാണ് പടവെട്ടുമായി ലിജു നിവിനെ സമീപിക്കുന്നത്. അതോടെ താരം വീണ്ടും വണ്ണം കൂട്ടാൻ നിർബന്ധിതനാവുകയായിരുന്നു. ചിത്രം പുറത്തുവന്നതോടെ താരത്തെ പ്രശംസിച്ച് നിരവധി പേർ രം​ഗത്തെത്തുന്നുണ്ട്. നേരത്തെ പടവെട്ടിന് വേണ്ടി നിവിൻ പോളിയുടെ കഠിനാധ്വാനത്തെ പ്രശംസിച്ച് ലിജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് വൈറലായിരുന്നു.

കുടവയറനായി നിവിന്‍ പോളി, പടവെട്ടിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍
Roshin