LiveTV

Live

Entertainment

'ഈ തെറ്റ് ഒരിക്കലും മനപ്പൂര്‍വം സംഭവിച്ചതല്ല'; യുവതിയോട് മാപ്പ് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍

മികച്ച അഭിപ്രായം നേടിയ ചിത്രത്തിനെതിരെ ആരോപണവുമായി ഒരു യുവതി രം​ഗത്തെത്തുകയാണ്

'ഈ തെറ്റ് ഒരിക്കലും മനപ്പൂര്‍വം സംഭവിച്ചതല്ല'; യുവതിയോട് മാപ്പ് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച അനൂപ് സത്യന്‍ ചിത്രം വരനെ ആവശ്യമുണ്ട് മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറിയ ചിത്രമാണ്. ചിത്രം ഇപ്പോള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലും ലഭ്യമാണ്. മികച്ച അഭിപ്രായം നേടിയ ചിത്രത്തിനെതിരെ ആരോപണവുമായി ഒരു യുവതി രം​ഗത്തെത്തുകയാണ്. അനുവാദമില്ലാതെ തന്‍റെ ഫോട്ടോ സിനിമയിൽ ഉപയോ​ഗിച്ചു എന്നാണ് യുവതി പറയുന്നത്. തുടർന്ന് ക്ഷമാപണവുമായി ദുൽഖർ സൽമാൻ തന്നെ രം​ഗത്തെത്തി.

'എന്നെ സിനിമയിൽ കാണിച്ചതിന് നന്ദി. പക്ഷേ പൊതുവേദിയില്‍ നിന്നും ഉണ്ടാകാനിടയുള്ള ബോഡി ഷേമിങില്‍ നിന്നും എന്നെ ഒഴിവാക്കിത്തരണം. സിനിമയിലെ ഈ രം​ഗത്തിൽ ഉപയോഗിച്ചിരിക്കുന്ന എന്‍റെ ചിത്രങ്ങള്‍ എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല ഉപയോ​ഗിച്ചിരിക്കുന്നത്. ഇതിന്റെ ഉടമസ്ഥാവകാശം ക്ലെയിം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു'- യുവതി ട്വീറ്റ് ചെയ്തു.

ഇത് ശ്രദ്ധയിൽപ്പെട്ടതോടെ മറുപടിയുമായി നിര്‍മ്മാതാവ് കൂടിയായ ദുൽഖർ തന്നെ രം​ഗത്തെത്തി. തെറ്റിന്റെ പൂര്‍ണ ഉത്തരവാദിത്വം ഞങ്ങള്‍ തന്നെ ഏറ്റെടുക്കുന്നുവെന്നും മാപ്പ് ചോദിക്കുന്നുവെന്നും ദുൽഖർ ട്വീറ്റ് ചെയ്തു. ഈ ചിത്രം എങ്ങനെയാണ് സിനിമയിലേക്ക് എത്തിയതെന്ന കാര്യം അതുമായി ബന്ധപ്പെട്ട വകുപ്പുകളോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെയാരു പ്രശ്‌നമുണ്ടായതില്‍ എന്റെ പേരിലും സിനിമയുടെ നിര്‍മാണ കമ്പനിയായ ഡിക്യൂസ് വെഫെയര്‍ ഫിലിമിന്റെ പേരിലും മാപ്പ് ചോദിക്കുന്നു. അത് മനഃപൂര്‍വ്വം സംഭവിച്ചതല്ല’ ദുൽഖർ‌ കുറിച്ചു.