LiveTV

Live

Entertainment

കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 1.30 കോടി രൂപ, 10 ലക്ഷം കേരളത്തിനും; ധന സഹായവുമായ് നടന്‍ വിജയ്

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായ് വിവിധ ദുരിതാശ്വാസ നിധികളിലേക്കാണ് താരം മൊത്തം 1.30 കോടിയുടെ സംഭാവന എത്തിച്ചിരിക്കുന്നത്.

കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക്  1.30 കോടി രൂപ, 10 ലക്ഷം കേരളത്തിനും; ധന സഹായവുമായ് നടന്‍ വിജയ്

കോവിഡ് വൈറസിന്‍റെ വ്യാപനം മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്കായി 1.30 കോടി ധനസഹായവുമായ് തമിഴകത്തിന്‍റെ ഇളയദളപതി വിജയ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായ് വിവിധ ദുരിതാശ്വാസ നിധികളിലേക്കാണ് താരം മൊത്തം 1.30 കോടിയുടെ സംഭാവന എത്തിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ആരംഭിച്ച പിഎം കെയേഴ്സ് ഫണ്ടിലേക്കും കേരളം, ആന്ധ്രാ പ്രദേശ്, തെലുങ്കാന, പോണ്ടിച്ചേരി, തമിഴ്നാട് മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ ഫണ്ടിലേക്കുമാണ് പണം കൈമാറുക

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പി. എം കെയറിലേക്ക് 25 ലക്ഷം രൂപയും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയും തമിഴ് സിനിമയിലെ ദിവസവേതനക്കാരെ സഹായിക്കാന്‍ സിനിമാ പ്രവര്‍ത്തകര്‍ രൂപീകരിച്ച സഹായ നിധിയിലേക്ക് 25 ലക്ഷവുമാണ് വിജയ്‍യുടെ സംഭാവന. കേരളത്തിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയും താരം കൈമാറും. കൂടാതെ കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, പോണ്ടിച്ചേരി സര്‍ക്കാരുകളുടെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായ് അഞ്ച് ലക്ഷം രൂപ വീതവും നല്‍കും.

ഫാൻസ് ക്ലബ്ബുകളുടെ വിവിധ യൂണിറ്റുകളിലേക്കും വിജയ് പണം കൈമാറും. ക്ലബ്ബുകൾ വഴി അതത് പ്രദേശത്തെ സാധാരണക്കാരായ ആളുകളിലേക്ക് സഹായം എത്തിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തമിഴ്‍നാട്ടില്‍ നിന്ന് നേരത്തെ സിനിമാ താരങ്ങളായ രാഘവ ലോറന്‍സ് മൂന്ന് കോടി രൂപയും, അജിത്ത് 1.25 കോടി രൂപയും, രജനീകാന്ത് 40 ലക്ഷവും സംഭാവന നല്‍കിയിരുന്നു. ഇവര്‍ക്ക് പുറമേ കമൽ ഹാസൻ, കാർത്തി, സൂര്യ അടക്കമുള്ള താരങ്ങളും വിവിധ ദുരിതാശ്വാസ നിധികളിലേക്ക് പണം കൈമാറിയിരുന്നു.