LiveTV

Live

Entertainment

എന്തിരനില്‍ ചിട്ടിയാകേണ്ടിയിരുന്നത് കമല്‍, നായിക പ്രീതി സിന്റ; നടക്കാതെ പോയ ആ കൂട്ടുകെട്ടിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

എന്നാൽ പല കാരണങ്ങൾ കൊണ്ടും ചിത്രം നടക്കാതെ പോയി

എന്തിരനില്‍ ചിട്ടിയാകേണ്ടിയിരുന്നത് കമല്‍, നായിക പ്രീതി സിന്റ; നടക്കാതെ പോയ ആ കൂട്ടുകെട്ടിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

2010ല്‍ പുറത്തിറങ്ങിയ എന്തിരന്‍ രജനീകാന്തിന്റെ കരിയറിലെ പണംവാരിപ്പടങ്ങളിലൊന്നായിരുന്നു. സംവിധാനം ശങ്കര്‍, നായിക ഐശ്വര്യ റായ്, ഒപ്പം സ്റ്റൈല്‍ മന്നന്റെ ഇരട്ടവേഷവും. ഒരു പടം ഹിറ്റാകാന്‍ വേണ്ട ചേരുവകളെല്ലാം ഈ ചിത്രത്തിനുണ്ടായിരുന്നു. രജനികാന്തിനും ഐശ്വര്യ റായിക്കും പകരം ആ വേഷത്തിലേക്ക് ആദ്യം തിരഞ്ഞെടുത്തത് കമൽ ഹാസനെയും പ്രീതി സിന്റയെയുമാണ്. എന്നാൽ പല കാരണങ്ങൾ കൊണ്ടും ചിത്രം നടക്കാതെ പോയി.

കമൽഹാസനും പ്രീതി സിന്റയും ഒന്നിച്ചുള്ള ഫോട്ടോഷൂട്ട് പോലും പൂർത്തിയായതായിരുന്നു. 2000ൽ തന്നെ ഫോട്ടോഷൂട്ട് നടന്നിരുന്നു. പിന്നീടാണ് രജനികാന്തിനെയും ഐശ്വര്യ റായിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കിയത്. 2018ൽ ചിത്രത്തിന് രണ്ടാം ഭാഗവും ഇറങ്ങിയിരുന്നു.

കമലും പ്രീതിയുമൊന്നിച്ചുള്ള ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

എന്തിരനില്‍ ചിട്ടിയാകേണ്ടിയിരുന്നത് കമല്‍, നായിക പ്രീതി സിന്റ; നടക്കാതെ പോയ ആ കൂട്ടുകെട്ടിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍