LiveTV

Live

Entertainment

നടി ശോഭനയുടെ ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടു

ശോഭന തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്

നടി ശോഭനയുടെ ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടു

പ്രശസ്ത നടിയും നര്‍ത്തകിയുമായ ശോഭനയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ശോഭന തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്.

''പ്രിയപ്പെട്ട സുഹൃത്തുക്കളെ, എന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിന്റെ അക്‌സസ് നിയന്ത്രണം ആരോ ഏറ്റെടുത്തു. പോലീസിന് പരാതി നല്‍കിയിരുന്നു. വീണ്ടും നിയന്ത്രണം ഏറ്റെടുത്ത് കഴിഞ്ഞാല്‍ നിങ്ങളെ അറിയിക്കുന്നതായിരിക്കും. നിങ്ങളെല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി പറയുന്നു'' ശോഭന കുറിച്ചു.

പതിവിന് വിപരീതമായി ശോഭനയുടെ ഫേസ്ബുക്ക് അക്കൌണ്ടിലൂടെ ചില വീഡിയോകളും പ്രത്യക്ഷപ്പെട്ട് തുടങ്ങിയപ്പോള്‍ ആരാധകര്‍ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടി തന്നെ അക്കൌണ്ട് ഹാക്ക് ചെയ്ത വിവരം അറിയിച്ചത്. സാധാരണയായി തന്റെ നൃത്തവുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളുമാണ് ശോഭന പങ്കുവയ്ക്കാറുള്ളത്. ഇന്നലെ രാവിലെ 11നാണ് ശോഭന അവസാനമായി വീഡിയോ ഷെയര്‍ ചെയ്തത്. ഖജുരാഹോക്ക് മുന്നിലുള്ള ശോഭനയുടെ നൃത്തമാണ് വീഡിയോയിലുള്ളത്. പിന്നീട് താരത്തിന്റെ പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളെല്ലാം സംശയത്തിനിട വരുത്തുന്നതായിരുന്നു.ഈയിടെ നടി ഖുശ്ബുവിന്റെ ട്വിറ്റര്‍ അക്കൌണ്ടും ഹാക്ക് ചെയ്യപ്പെട്ടിരുന്നു.